Monday, July 10, 2006

മലയാളത്തില്‍ ബ്ലോഗുണ്ടാക്കാനുള്ള വഴികള്‍.

Please read the following if you cannot read Malayalam blogs in your computer

In order to read Malayalam blogs properly in your computer, first install the font Anjali Old Lipi from here. Install this font in the Fonts Folder , which is in the control panel of your computer (Start-Control Panel-Fonts). You can copy paste the font from the desktop to the Fonts Folder if you have saved the font in the desktop of your computer from the above link.

Then, if you are using Internet Explorer (detailed description for Firefox users follows), go to Tools-Internet Options-Fonts and select Malayalam in the Language Script portion. Then click on Anjali Old Lipi. Click OK to come out of the font section and once again click OK to come out of the Internet Options section. Now you have configured your browser to read Malayalam fonts properly in your computer.

ഇനി താഴെ പറയുന്ന കാര്യങ്ങള്‍ വായിച്ചു തുടങ്ങാം.

താഴെ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇംഗ്ലീഷില്‍ ഇവിടെ വിവരിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്തും മലയാളത്തില്‍ ബ്ലോഗ് തുടങ്ങാം.)

ശ്രദ്ധിക്കുക : സഹയാത്രികന്‍ എന്ന ബ്ലോഗര്‍ സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ ഒരു ബ്ലോഗ് എങ്ങിനെ തുടങ്ങാമെന്ന് ലളിതമായി വിവരിച്ചിട്ടുണ്ട്. ആ ബ്ലോഗ് പോസ്റ്റ് ഇവിടെ.


തുടക്കം

ധാരാളം മലയാളം ബ്ലോഗുകള്‍ ഇന്റര്‍നെറ്റില്‍ കണ്ടപ്പോള്‍ നിങ്ങള്‍ക്കും ഉണ്ടാകില്ലേ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം? അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ഒരു ശാസ്ത്രീയമായ രീതി ആയിരിക്കില്ല. ഞാന്‍ മലയാളത്തില്‍ ബ്ലോഗ് എങ്ങിനെ തുടങ്ങിയോ അതേ രീതിതന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന പദാവലികള്‍ തന്നെ തെറ്റായിരിക്കാം. വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താം.

പടിപടിയായി നമുക്ക് മുന്നേറാം

മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നാലുകാര്യങ്ങളാണ് പ്രധാനമായും നമുക്ക് വേണ്ടത്:

a) ഒരു ബ്ലോഗ് അഡ്രസ്സ്.
b) പറ്റിയ ഒരു ഫോണ്ട്. ഉദാഹരണം, അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ട്.
c) കമ്പ്യൂട്ടര്‍ കീബോഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മലയാളത്തില്‍ തെളിഞ്ഞുവരാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍. ഉദാഹരണത്തിന് വരമൊഴി, മൊഴി മുതലായവ.
d) നമ്മള്‍ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ ബാക്കി മലയാളികള്‍ ആ കാര്യം അറിയാനുള്ള മാര്‍ഗ്ഗം.
e) ഓണ്‍ലൈനായി എങ്ങനെ മലയാളത്തില്‍ ബ്ലോഗാം (അതായത് മുകളില്‍ പറഞ്ഞ ഫോണ്ടും സോഫ്റ്റ് വെയറും ഇല്ലാത്ത ഒരു കമ്പ്യൂട്ടറില്‍ ആണെങ്കില്‍)

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാം.

1. സ്വന്തമായ ഒരു ബ്ലോഗ് അഡ്രസ്സ്

ആദ്യമായി നിങ്ങള്‍ക്ക് വേണ്ടത് ഒരു ബ്ലോഗ് അഡ്രസ്സാണ്. ഏറ്റവും പ്രചാരത്തിലുള്ള ബ്ലോഗ് മാധ്യമം ഗൂഗിളിന്റെ Blogger ആണ്. വേറേയും ബ്ലോഗ്ഗിംഗ് മാധ്യമങ്ങള്‍ ഉണ്ട്, വേഡ് പ്രസ്സ് മുതലായവ. ഗൂഗിളിന്റെ ബ്ലോഗറില്‍ ബ്ലോഗ്ഗിംഗ് തുടങ്ങാ‍നായി ഇവിടെ പോവുക. അവിടെ വലതുവശത്ത് താഴെ കാണുന്ന ആരോയില്‍ (create your blog now എന്നെഴുതിയിരിക്കുന്നിടം) ഞെക്കി തുറക്കുന്ന പേജില്‍ വേണ്ട വിവരങ്ങള്‍ നല്‍കുക. അതിനുശേഷം അവിടെനിന്നും അടുത്ത പേജില്‍ പോവുക. അവിടെ ബ്ലോഗിന്റെ തലക്കെട്ടും വേണ്ട ബ്ലോഗ് അഡ്രസ്സും കൊടുക്കണം. ബ്ലോഗിന്റെ തലക്കെട്ട് മലയാളത്തില്‍ കൊടുക്കാം. പക്ഷേ അതിന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യമായ സംഗതികള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വേണം. അതില്ലെങ്കില്‍ തല്‍ക്കാലം ഇംഗ്ലീഷ് തലക്കെട്ട് കൊടുക്കുക. പിന്നീട് മാറ്റാം. ബ്ലോഗിന്റെ അഡ്രസ്സ് (അതായത് യു. ആര്‍.എല്‍) ഇംഗ്ലീഷില്‍ തന്നെ കൊടുക്കണം. ഇത് രണ്ടും കൊടുത്ത് പറഞ്ഞിരിക്കുന്ന വേഡ് വെരിഫിക്കേഷനും ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ മൂന്നാം പേജിലേക്ക് പോകും.

അവിടെ നിങ്ങളോട് ഇഷ്ടമുള്ള ഒരു ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. അത് തിരഞ്ഞെടുത്തതിനുശേഷം അടുത്ത പേജില്‍ പോയി start posting എന്ന ആരോയില്‍ ഞെക്കിയാല്‍ നിങ്ങള്‍ ബ്ലോഗ് മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ട പേജില്‍ എത്തും. ആ പേജില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം. അതിനെ പോസ്റ്റ് എന്നു പറയുന്നു. ആ പോസ്റ്റിന് വേണ്ട തലക്കെട്ടും കൊടുത്ത് നിങ്ങള്‍ ടൈപ്പ് ചെയ്ത ഇടത്തിന് കാണുന്ന പബ്ലിഷ് പോസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗ് പബ്ലിഷ്ഡ് ആയി.

ഇത്രയും മനസ്സിലായി എന്ന് വിചാരിക്കുന്നു. പക്ഷേ പ്രശ്നം എങ്ങിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യും എന്നതാണല്ലോ.

2. എങ്ങിനെ മലയാളം അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ വരുത്താം?-അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ടും അത് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയറും

2a അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും അത് മലയാളത്തില്‍ നേരാംവണ്ണം വായിക്കുകയും ചെയ്യണമെങ്കില്‍ നമുക്ക് അതിനുപറ്റിയ ഒരു ഫോണ്ട് വേണം. അതിനാണ് അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ട്. ഇവിടെ പോയി അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍ലോഡ് ചെയ്യുക (മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ പ്രകാരം ചെയ്തവര്‍ ഇത് ചെ‌യ്തുകഴിഞ്ഞു-അങ്ങിനെയുള്ളവര്‍ “ഇനി ടൈപ്പ് ചെയ്യണം” എന്ന ഭാഗം തൊട്ട് വായിച്ചാല്‍ മതി). ഇതിനെ ഡെസ്‌ക്‍ടോപ്പിലേക്ക് സേവ് ചെയ്തിട്ട് അവിടെനിന്നും Start-Control Panel-Font ലേക്ക് കോപ്പി പേസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ സാധാരണഗതിയില്‍ ഒരു ഫോണ്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന, നിങ്ങള്‍ക്കറിയാവുന്ന രീതിയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യുക.

അങ്ങിനെ നമുക്ക് വേണ്ട് ഫോണ്ട് കമ്പ്യൂട്ടറില്‍ വന്നു. ഇനി ഉടന്‍ തന്നെ ഒരു കാര്യം കൂടി ചെയ്യണം.

നമ്മള്‍ ഇന്റര്‍നെറ്റ് എക്സ്‌പ്ലോററാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ Tools-Internet Options-Fonts ല്‍ പോയിട്ട് Language script ല്‍ Malayalam സെലക്ട് ചെയ്യുക. എന്നിട്ട് Anjali Old Lipi യില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം OK കൊടുത്ത് അതില്‍നിന്ന് പുറത്ത് കടന്ന് Internet Options ലും OK കൊടുത്ത് പുറത്ത് കടക്കുക. ഇങ്ങിനെ ചെയ്‌താലേ നമുക്ക് നേരാംവണ്ണം കമ്പ്യൂട്ടറില്‍ മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റൂ.

ഇതിനു സമാനമായി ഫയര്‍ഫോക്സില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വഴിയേ വിശദീകരിക്കാം.

2b. ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍

അപ്പോള്‍ ഇനി വേണ്ടത് ടൈപ്പ് ചെയ്‌ത് മലയാളം അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ കയറ്റുക എന്നതാണ്.

നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോഡ് ഇംഗ്ലീഷിലാണ്. അപ്പോള്‍ ഏറ്റവും എളുപ്പവഴി നമ്മള്‍ ഇംഗ്ലീഷ് കീബോഡില്‍ ടൈപ്പ് ചെയ്യുന്നു, അക്ഷരങ്ങള്‍ മലയാളത്തില്‍ തെളിഞ്ഞുവരുന്നു എന്നുള്ള ഒരു പരിപാടിയായിരിക്കുമല്ലോ.

അപ്പോള്‍ ഇംഗ്ലീഷ് കീബോഡില്‍ എന്ത് ടൈപ്പ് ചെയ്യും?

മലയാളം ഇംഗ്ലീഷില്‍ എഴുതുന്നതുപോലെ ടൈപ്പ് ചെയ്യാം. അതാണല്ലോ ഏറ്റവും എളുപ്പം. ഉദാഹരണത്തിന് എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്നുള്ള വാചകം ഞാന്‍ "engngine malayaaLaththil bLOgaam“ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്താണ് വരുത്തിയത്. ഇതിനെ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക എന്ന് പറയും. പക്ഷേ നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നത് മലയാളം ലിപികളിലേക്ക് മാറ്റാനായിട്ട് ഒരു സോഫ്റ്റ്വെയര്‍ വേണം. എങ്കിലേ നമ്മള്‍ ടൈപ്പ് ചെയ്യുന്നതെല്ലാം മലയാളത്തില്‍ കമ്പ്യൂട്ടറില്‍ വരൂ.

അതിനാണ് വരമൊഴി, മൊഴി കീമാപ്പ് തുടങ്ങിയ സോഫ്റ്റ്വെയര്‍ പാക്കേജുകള്‍ ഉള്ളത്.

അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്, നിങ്ങള്‍ തുറന്നുവെച്ച ബ്ലോഗ് അങ്ങിനെ നില്‍ക്കട്ടെ. ഇവിടെ പോയി വരമൊഴി എന്ന സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക. Browser ന്റെ പോപ്പ് അപ് ബ്ലോക്കര്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണെങ്കില്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്വല്പം വെയ്‌റ്റ് ചെയ്താല്‍ സംഗതി ഡൌണ്‍ലോഡ് ചെയ്യാന്‍ റെഡിയാകും.

വരമൊഴി ഇന്‍‌സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അതിന്റെ ഇടതുവശത്തെ കോളത്തില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാം. തത്തുല്ല്യമായ മലയാളം ലിപികള്‍ വലതുവശത്തെ കോളത്തില്‍ തെളിഞ്ഞു വരും. (വരമൊഴി ഇന്‍സ്റ്റാളേഷനും മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുന്നതിനുമിടയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിദഗ്ദരോട് ചോദിച്ചിട്ട് എഴുതാം-തത്‌കാലം ഇങ്ങിനെ ചെയ്യുക).

അങ്ങിനെ നിങ്ങള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്തു-അപ്പുറത്തെ കോളത്തില്‍ മലയാളം വന്നു. മംഗ്ലീഷ് എങ്ങിനെ വേണ്ടവിധം ഉപയോഗിക്കണം എന്നുള്ളത് വരമൊഴിയുടെ ഹെല്‍പ്പില്‍ പോയി ലിപിയില്‍ ഞെക്കി നോക്കിയാല്‍ മതി. തുറന്നുവരുന്ന പേജില്‍ ഓരോ മലയാള അക്ഷരത്തിനും തത്തുല്ല്യമായ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏതൊക്കെ എന്ന് വിവരിച്ചിട്ടുണ്ട്. കുറച്ച് പരിശീലനമുണ്ടെങ്കില്‍ നമുക്ക് സ്പീഡില്‍ തന്നെ ശരിയായ രീതിയില്‍ ടൈപ്പ് ചെയ്യാന്‍ പറ്റും.

ടൈപ്പ് ചെയ്തു കഴിഞ്ഞു-ഇനി ഇതിനെ ബ്ലോഗിലേക്ക് കൊണ്ടുവരേണ്ടേ? നമ്മള്‍ ബ്ലോഗിന്റെ മാറ്റര്‍ ടൈപ്പ് ചെയ്യാനുള്ള പേജ് തുറന്നുവെച്ചിരിക്കുകയാണല്ലോ. അതിലേക്ക് നമ്മള്‍ വരമൊഴിയില്‍ ടൈപ്പ് ചെയ്ത് കിട്ടിയ മലയാളം മാറ്റര്‍ കൊണ്ടുവരണം. അതിനു ചെയ്യേണ്ടത് വരമൊഴിയില്‍ പോയിട്ട് File - Export to UTF8(unicode)എന്നതില്‍ ക്ലിക്ക് ചെയ്യുക എന്നതാണ്. നമ്മള്‍ ടൈപ്പ് ചെയ്തതൊക്കെ വേറൊരു പേജില്‍ വരും. ഇത് രണ്ട് രീതിയില്‍ ബ്ലോഗിലേക്ക് കൊണ്ടുവരാം.

1. File-Save As- കൊടുത്തിട്ട് .txt ഫയലായി സേവ് ചെയ്യുക. അതിനുശേഷം ആ ടെക്സ്റ്റ് ഫയല്‍ തുറന്ന് ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക (വേറേയും രീതി ഉണ്ടാവാം- അറിയുന്ന മുറയ്ക്ക് പറയാം).

2. അല്ലെങ്കില്‍ നമ്മള്‍ എക്‍സ്പോര്‍ട്ട് റ്റു യു.റ്റി.എഫ്8 എന്നു കൊടുത്തപ്പോള്‍ വന്ന പേജില്‍നിന്നും നേരിട്ട് ബ്ലോഗിന്റെ മാറ്റര്‍ ടൈപ്പ് ചെയ്യുന്ന ഇടത്തിലേക്ക് കോപ്പി-പേസ്റ്റും ചെയ്യാം.

അങ്ങിനെ നമ്മള്‍ ടൈപ്പ് ചെയ്‌തതൊക്കെ മലയാളത്തില്‍ ബ്ലോഗില്‍ വന്നു. ഇവനെ പബ്ലിഷ് ചെയ്യുക. അത്രയേ ഉള്ളൂ.

വരമൊഴി വഴി നമ്മള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ പ്രാവീണ്യം നേടിയാല്‍ വരമൊഴിയില്ലാതെ നേരിട്ട് മംഗ്ലീഷില്‍ കീബോഡില്‍ ബ്ലോഗിലേക്ക് ടൈപ്പ് ചെയ്യുകയും ആവാം. അതായത് ബ്ലോഗിന്റെ പോസ്റ്റ് ഇടണ്ടിടത്ത് പോവുക, മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക-മലയാളത്തില്‍ ലിപികള്‍ തെളിഞ്ഞുവരും. ഇതിന് മൊഴി എന്ന വേറൊരു സോഫ്റ്റ്വെയര്‍ വേണം.

ഇവിടെ പോയി മൊഴി ഇന്‍‌സ്റ്റാള്‍ ചെയ്യുക. മൊഴി ഇന്‍സ്റ്റാള്‍ ചെ‌യ്തുകഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ താഴെ, വലതുവശത്തായി (സമയം കാണിക്കുന്ന ഭാഗത്ത്) ഒരു ഡയമണ്ട് തെളിഞ്ഞുവരും. അതില്‍ ക്ലിക്ക് ചെയ്താല്‍ മലയാള അക്ഷരം “ക” കാണാം. ആ “ക”യില്‍ ക്ലിക്ക് ചെയ്‌തിട്ട്, നിങ്ങള്‍ ബ്ലോഗ് പോസ്റ്റില്‍ ടൈപ്പ് ചെയ്താല്‍ മംഗ്ലീഷില്‍നിന്നും നേരിട്ട് മലയാളം ലിപികള്‍ ബ്ലോഗില്‍ വരുന്നത് കാണാം. (മൊഴി ഇന്‍സ്റ്റാളേഷനും മംഗ്ലീഷില്‍ ടൈപ്പിംഗിനുമിടയില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിദഗ്ദരുടെ
അഭിപ്രായത്തിനുശേഷം എഴുതാം. തല്‍ക്കാലം ഇങ്ങിനെ ചെയ്യുക).

3. നമ്മള്‍ ഒരു ബ്ലോഗ് തുടങ്ങി എന്ന് മറ്റുള്ളവര്‍ അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍

അങ്ങിനെ മൊഴിയോ വരമൊഴിയോ ഉപയോഗിച്ച് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നമ്മള്‍ പഠിച്ചു. ആ ബ്ലോഗ് നമ്മള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പക്ഷേ മറ്റുള്ളവര്‍ എങ്ങിനെയറിയും നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കിയെന്നുള്ള കാര്യം? അല്ലെങ്കില്‍ ഏതൊക്കെ മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നുള്ളതും പുതിയ പുതിയ പോസ്റ്റുകള്‍ ആരൊക്കെയാണ് പബ്ലിഷ് ചെയ്യുന്നതെന്നും എങ്ങിനെ നമുക്ക് അറിയാന്‍ സാധിക്കും?

അതിനായി ഇവിടെ നോക്കുക. നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കുകയും അതില്‍ മലയാളം അക്ഷരങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ സാധാരണ ഗതിയില്‍ കുറച്ചു സമയങ്ങള്‍ക്കു ശേഷം നിങ്ങളുടെ പോസ്റ്റിന്റെ തലക്കെട്ടും ആരാണ് ആ പോസ്റ്റ് പബ്ലിഷ് ചെയ്തത് എന്നുള്ളതും ഇവിടെ വരും. അതിനെ സഹായിക്കാന്‍ നിങ്ങള്‍ പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തില്‍ ആക്കുക. അതുപോലെതന്നെ നിങ്ങള്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഓര്‍ക്കുന്നുണ്ടോ, മലയാളത്തില്‍ ബ്ലോഗിന്റെ തലക്കെട്ട് എഴുതാന്‍ പറ്റാത്തതുകാരണം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌ത കാര്യം? ഫോണ്ടും മറ്റു കാര്യങ്ങളും ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥിതിക്ക് ഇനി വേണമെങ്കില്‍ ബ്ലോഗിന്റെ പ്രൊഫൈലില്‍ പോയി നിങ്ങള്‍ക്ക് ബ്ലോഗിന്റെ പേരും മലയാളത്തില്‍ ആക്കാം. യു.ആര്‍.എല്‍ മാത്രം ഇംഗ്ലീഷിലെ പറ്റൂ. അങ്ങിനെ ബ്ലോഗിന്റെ തലക്കെട്ടും പോസ്റ്റിന്റെ തലക്കെട്ടും മലയാളത്തില്‍ ആയിരിക്കുകയും മലയാള വാക്കുകള്‍ നിങ്ങളുടെ പോസ്റ്റില്‍ ഉണ്ടാവുകയും ചെയ്‌താല്‍ മുകളിലത്തെ വെബ്‌പേജില്‍ നിങ്ങളുടെ പോസ്റ്റ് വരും. ഈ പറഞ്ഞ കാര്യങ്ങള്‍ മൊത്തമായി വേണമെന്നില്ല അവിടെ നിങ്ങളുടെ പോസ്റ്റ് വരാന്‍-അതുപോലെ ചിലപ്പോള്‍ വേറേ കാര്യങ്ങളും വേണമായിരിക്കും. ഇവിടെയും വിദഗ്ദരുടെ അഭിപ്രായം ആരായാം.

തനിമലയാളം പോലെ ചിന്ത, മലയാളം ബ്ലോഗ് തുടങ്ങി പല പല അഗ്രഗേറ്ററുകളും (മലയാളത്തിലുള്ള ബ്ലോഗ് പോസ്റ്റുകള്‍ ഒന്നിച്ച് കാണുന്ന വെബ് പേജിനെയാണ് പോസ്റ്റുകളുടെ അഗ്രഗേറ്റര്‍ എന്ന് വിളിക്കുന്നത്) മലയാളം ബ്ലോഗുകളെ സംബന്ധിച്ചുണ്ട്. അവയിലെല്ലാം സാധാരണഗതിയില്‍ തന്നെ നിങ്ങളിടുന്ന പോസ്റ്റുകള്‍ വരും. ഏതെങ്കിലും ഒരു അഗ്രഗേറ്ററില്‍ നിങ്ങളുടെ പോസ്റ്റുകള്‍ വരണ്ട എന്നുണ്ടെങ്കില്‍ അതിന്റെ നടത്തിപ്പുകാരെ വിവരമറിയിച്ചാല്‍ മതി. അവരെ വിവരമറിയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അതാത് വെബ്‌പേജുകളില്‍ കാണും.

4. കമന്റുകളെക്കുറിച്ച് അല്‍‌പം

നിങ്ങളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ ഏതെങ്കിലും കമന്റ് അഗ്രഗേറ്ററുകളില്‍ (തനിമലയാളം/ചിന്ത/മലയാളം ബ്ലോഗ് എന്നൊക്കെ മുകളില്‍ പറഞ്ഞത് മലയാളത്തില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നിച്ച് കാണിക്കാനുള്ള സ്ഥലം ആണ്. അവയെ ബ്ലോഗ് പോസ്റ്റ് അഗ്രഗേറ്ററുകള്‍ എന്ന് വിളിക്കാം. അതുപോലെ പല പല മലയാളം ബ്ലോഗുകളില്‍ പലരും ഇടുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരു ഗൂഗിള്‍ ഗ്രൂപ്പിലോ മറ്റോ വരുന്ന സംവിധാനവുമുണ്ട്) വരണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ആ കമന്റ് അഗ്രഗേറ്ററുകളുടെ ആള്‍ക്കാരുമായി ബന്ധപ്പെടണം. പല ബ്ലോഗു പോസ്റ്റുകളിലെയും കമന്റുകള്‍ എല്ലാം ഒന്നിച്ച് എവിടെയെങ്കിലും വരുന്നത് ബ്ലോഗുകളില്‍ വരുന്ന ബ്ലോഗ് പോസ്റ്റുകളുടെ പ്രാധാന്യം കുറയ്ക്കില്ലേ എന്നും മറ്റുമുള്ള ധാരാളം സംവാദങ്ങള്‍ മലയാളം ബ്ലോഗുകളില്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് പിന്‍‌മൊഴികള്‍ എന്നൊരു ഗൂഗിള്‍ ഗ്രൂപ്പ് പല പല മലയാളം ബ്ലോഗുകളില്‍ വരുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരിടത്ത് കാണിക്കുമായിരുന്നു. പക്ഷേ മലയാളം ബ്ലോഗുകള്‍ ശൈശവ ദശ പിന്നിട്ടതിനാലും മറ്റ് പല കാരണങ്ങളാലും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി. അതിനെപ്പറ്റിയുള്ള സംവാദങ്ങളും ചര്‍ച്ചകളും ഇവിടെയും ഇവിടെയും ഇവിടെയുമൊക്കെ കിട്ടും. ആ പോസ്റ്റുകളും അതിലെ ചര്‍ച്ചകളും വായിച്ചിട്ട് നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ അംഗമാകണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ ചേരണമുന്നുണ്ടെന്ന്കില്‍ കമന്റ് അഗ്രഗേറ്ററുകളുടെ നടത്തിപ്പുകാരെ സമീപിക്കുക. ഓര്‍ക്കുക, മലയാളത്തില്‍ ബ്ലോഗ് തുടങ്ങുന്നതിനും പോസ്റ്റുകള്‍ ഇടുന്നതിനും ആ പോസ്റ്റുകള്‍ വായനക്കാര്‍ കാണുന്നതിനും വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും കമന്റ് അഗ്രഗേറ്ററുകള്‍ കൂടിയേ തീരൂ എന്നില്ല. നിങ്ങള്‍ ഒരു പുതിയ ബ്ലോഗറാണെങ്കില്‍ തന്നെയും നിങ്ങളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാനുള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ കമന്റ് അഗ്രഗേറ്ററുകള്‍ ഇല്ലാതെ തന്നെയും നിലവിലുണ്ട്. അതുകൊണ്ട് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമനുസരിച്ച് കമന്റ് അഗ്രഗേറ്ററുകളില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം.

മലയാളം ബ്ലോഗ് സമൂഹത്തില്‍ സാധാരണ ചെയ്യാവുന്ന സെറ്റിംഗ്‌സുകളെപ്പറ്റിയെല്ലാം ഇവിടെ വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.

5. ഓണ്‍ലൈനായി മലയാളത്തില്‍ പോസ്റ്റുകള്‍ ബ്ലോഗിലിടാനും കമന്റുകള്‍ ഇടാനുമുള്ള മാര്‍ഗ്ഗങ്ങള്‍

നിങ്ങള്‍ മുകളില്‍ പറഞ്ഞ നാലു പോയിന്റുകള്‍ പ്രകാരം നിങ്ങളുടെ കമ്പ്യൂട്ടറില്‍ എല്ലാം സെറ്റ് ചെയ്‌തു. പക്ഷേ നിങ്ങള്‍ ഒരു ബിസിനസ്സ് ടൂറിന് വേറൊരു സ്ഥലത്ത് പോയി എന്ന് കരുതുക. അവിടെ വരമൊഴിയുമില്ല, മൊഴിയുമില്ല, അഞ്ജലിയുമില്ല. നിങ്ങള്‍ക്ക് നല്ല കുറെ കമന്റുകള്‍ ഇടണം, അല്ലെങ്കില്‍ ഒരു പുതിയ പോസ്റ്റ് ബ്ലോഗിലിടണം. എന്ത് ചെയ്യും?

സിബുവും ഡെയിനുമൊക്കെ അതിനുള്ള വഴികള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഡെയിനിന്റെ ഇളമൊഴി ഇവിടെ കിട്ടും. വെറുതെ അതില്‍ ടൈപ്പ് ചെയ്‌തിട്ട് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി, കമന്റ് വിന്‍‌ഡോയിലോ, ബ്ലോഗിന്റെ പോസ്റ്റ് ചെയ്യുന്ന പേജിലോ-നിങ്ങളുടെ ആവശ്യമനുസരിച്ച്. ഡെയിന്‍ ഇളമൊഴി സമര്‍പ്പിച്ചിരിക്കുന്നത് വരമൊഴിയുടെ ഉപജ്ഞാതാവായ സിബുവിനെ ഇളയ കുട്ടിക്കാണ്!

വരമൊഴി ഓണ്‍ലൈന്‍ ഇവിടെനിന്നും, ഇവിടെനിന്നും, കിട്ടും (രണ്ടും ഒന്ന് തന്നെ-രണ്ട് സെര്‍വറുകളില്‍ നിന്നാണെന്ന് മാത്രം).

അപ്പോള്‍ നിങ്ങള്‍ക്ക് ലോകത്തെവിടെയാണെങ്കിലും, കൊള്ളാവുന്ന ഒരു കമ്പ്യൂട്ടറില്‍ മുന്നിലുണ്ടെങ്കില്‍ മലയാളത്തില്‍ എഴുതാം.

ഇത്രയും പരത്തിപ്പറഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ചുരുക്കിപ്പറയാം:

1. ഒരു ബ്ലോഗ് അഡ്രസ്സ് ഉണ്ടാക്കുക.
2. അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍‌ലോഡ് ചെയ്ത്, ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക (ഫയര്‍ഫോക്സില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പുറകേ വിശദകരീക്കാം). ചെയ്യേണ്ട കാര്യങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ട്.
3. വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക, മൊഴിയും ഇന്‍സ്റ്റാള്‍ ചെയ്യുക.
4. ബ്ലോഗില്‍ ലോഗിന്‍ ചെയ്യുക. മൊഴി ഉപയോഗിക്കുന്നവര്‍ നേരിട്ട് മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക. വരമൊഴി ഉപയോഗിക്കുന്നവര്‍, വരമൊഴിയില്‍ നിന്നും യുണികോഡായി എക്സ്‌പോര്‍ട്ട് ചെയ്ത് അവിടെനിന്നും ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക. വിശദമായി മുകളില്‍ പറഞ്ഞിട്ടുണ്ട്.
5. ബ്ലോഗിന്റെ സെറ്റിംഗ്‌സില്‍ മുകളില്‍ (സെക്‍ഷന്‍ 4-ല്‍) കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തുക.
6. ഓണ്‍ലൈനായി മലയാളത്തില്‍ എഴുതണമെന്നുണ്ടെങ്കില്‍ ഇളമൊഴിയോ അല്ലെങ്കില്‍ വരമൊഴി ഓണ്‍ലൈനോ ഉപയോഗിക്കുക.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഇതുവരെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഇവിടെ പോയി വായിച്ച് പറഞ്ഞിരിക്കുന്നതുപോലെ ചെയ്താലും മതി.

ഇത്രയൊക്കെ ചെയ്താല്‍ നിങ്ങള്‍ക്ക് ചിരിക്കും ചിന്തയ്ക്കും ധാരാളം അവസരങ്ങള്‍ നല്‍‌കുന്ന മലയാളം ബ്ലോഗ് ലോകത്തിന്റെ മാസ്‌മരികതയിലേക്ക് ഊളിയിട്ടിറങ്ങാം.

ഒന്നുകൂടി പറയട്ടെ, ഇത് എന്റേതായ ഒരു രീതിയിലുള്ള അവതരണമാണ്. ഇങ്ങിനെയൊക്കെ ചെയ്താണ് ഞാന്‍ മലയാളത്തില്‍ ബ്ലോഗ് ഉണ്ടാക്കിയത്. കുറച്ചുകൂടി ലഘൂകരിച്ച് സ്റ്റെപ്-ബൈ‌-സ്റ്റെപ് ആയി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ള വേറേ ഏതെങ്കിലും ഇടം ഉണ്ടെങ്കില്‍ ആ വിവരം അന്നേരം തന്നെ അറിയിക്കാം

മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. ‍എല്ലാവിധ ആശംസകളും.

-------------------------------------------------------------------
ബ്ലോഗ് സെറ്റിംഗ്‌സുകള്‍ -

ആദിത്യന്‍ ഇവിടെ സാധാരണ മലയാളം ബ്ലോഗേഴ്‌സ് ചെയ്യുന്ന സെറ്റിംഗ്‌സുകളെപ്പറ്റി വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ അതുപോലെ ചെ‌യ്‌താല്‍ നല്ലൊരു ശതമാനം മലയാളം ബ്ലോഗേഴ്‌സിന്റെയും സെറ്റിംഗ്‌സിനു സമാനമായ സെറ്റിം‌ഗ്‌സ് നിങ്ങളുടെ ബ്ലോഗിനും കിട്ടും (ഇത് ഗൂഗുളിന്റെ ബ്ലോഗര്‍ (www.blogger.com) അടിസ്ഥാനമാക്കിയുള്ള ബ്ലോഗുകള്‍ക്ക് മാത്രം. വേഡ് പ്രസ്സ് ബ്ലോഗുകള്‍ക്കുള്ള സെറ്റിംഗ്‌സ്, വേഡ് പ്രസ്സ് ഉപയോഗിക്കുന്ന ഉമേഷ്‌ജി മുതലായ ബ്ലോഗേഴ്‌സിനോട് ചോദിച്ചാല്‍ അവര്‍ വിശദമാക്കി തരും. വേഡ്‌പ്രസ്സ് ബ്ലോഗുകള്‍ക്കുള്ള സാധാരണ സെറ്റിംഗ്‌സുകള്‍ ഇവിടേയുമുണ്ട്.)


സഹയാത്രികന്‍ എന്ന ബ്ലോഗറുടെ ഹാപ്പി ബ്ലോഗിംഗ് എന്ന ബ്ലോഗ് പോസ്റ്റില്‍ സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ, എങ്ങിനെ ഒരു ബ്ലോഗ് തുടങ്ങാമെന്നും എന്തൊക്കെ സെറ്റിംഗ്സ് സാധാരണഗതിയില്‍ വേണമെന്നും വിവരിച്ചിട്ടുണ്ട്.

Labels: , , ,

158 Comments:

  1. Blogger myexperimentsandme said...

    ഒരു പാമരന്റെ വിശദീകരണമാണേ.. തെറ്റുകളേ ഉണ്ടാവൂ!

    July 10, 2006 11:45 PM  
  2. Blogger ഉമേഷ്::Umesh said...

    വക്കാരിയേ കൊള്ളാം.

    പക്ഷേ “അജ്ഞലി”യല്ല, “അഞ്ജലി”. ബ്രൂസ്‌ലീയുടെ അനിയത്തി. anjjali എന്നെഴുതും.

    July 10, 2006 11:51 PM  
  3. Blogger Manjithkaini said...

    കൊള്ളാം പാമരാ...കൊള്ളാം. :)

    അപ്പോള്‍ ഇതാകാം എന്റെ ബ്ലോഗില്‍ ഇനി ലിങ്ക്.

    July 10, 2006 11:56 PM  
  4. Blogger -B- said...

    അക്ഷരത്തെറ്റ് വരുമ്പോള്‍ അടിക്കുന്ന അലാറം വല്ലോം ഫിറ്റ് ചെയ്തിട്ടുണ്ടോ ഉമേഷേട്ടന്റെ മെഡുല്ല ഒബ്ലാംകുറ്റിയില്‍? :-)

    July 11, 2006 12:00 AM  
  5. Blogger sami said...

    ഇപ്പോ മനസ്സിലായി എങ്ങനാ ബ്ലോഗ് തുടങ്ങേണ്ടതെന്ന്...........

    സെമി

    July 11, 2006 12:01 AM  
  6. Blogger Mubarak Merchant said...

    പ്രിയ വക്കാരി മുതല്പേര്‍ അറിയാന്‍,
    ഞങ്ങള്‍ കുറച്ച് ദിവസം മുന്‍പ് ബ്ലോഗിംഗ് തുടങ്ങുകയും ആ വകയില്‍ കിട്ടിയ സദ്യയും സ്നേഹവുമെല്ലാം ആവോളം ഉണ്ണുകയും ചെയ്തിട്ടുള്ളതുമാകുന്നു. എന്നാല്‍, നിങ്ങള്‍ പറഞ്ഞ രീതിയിലുള്ള സെറ്റിംഗുകളെല്ലാം അതേപടി ചെയ്തിട്ടും ഞങ്ങള്‍ക്കു വരുന്നതോ ഞങ്ങള്‍ ഇടുന്നതോ ആയ കമന്റുകളൊന്നുംതന്നെ പിന്മൊഴികളില്‍ വരുന്നില്ല എന്നത് നിരാശാജനകമാണ്. ആയതിനാല്‍ സമക്ഷത്തില്‍ ദയവുണ്ടായി മേല്‍ വിവരിച്ച കാര്യത്തിന് ഒരു തീര്‍പ്പുണ്ടാക്കിത്ത്അരുമാറാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
    എന്ന്,
    വിധേയര്‍
    ഇക്കാസ് ആന്‍ഡ് വില്ലൂസ്

    July 11, 2006 12:05 AM  
  7. Blogger Unknown said...

    ഒരു ചിന്ന ഡൌട്ട്! ഇത് വായിക്കണമെങ്കില്‍ തന്നെ ആദ്യം ബ്രൂസ് ലിയുടെ അനിയത്തി അഞ്ജലിയെ കമ്പ്യൂട്ടറില്‍ കുടിയിരുത്തിയൊട്ടുണ്ടാവണ്ടേ?

    July 11, 2006 12:07 AM  
  8. Blogger ബിന്ദു said...

    വക്കാരീ... ശനിയനു സൌകര്യമായി ഇനി ;) ഓടി നടന്നു പേസ്റ്റു തേയ്ക്കേണ്ടല്ലൊ...
    :)

    July 11, 2006 12:11 AM  
  9. Blogger myexperimentsandme said...

    ഉമേഷ്‌ജി, വെറുതെയല്ല ഉമേഷ്‌ജി ഇടയ്ക്കിടയ്ക്ക് ഇക്കിളിടുന്നത്. ഏത് ബ്ലോഗില്‍ എന്ത് അക്ഷരത്തെറ്റുണ്ടെങ്കിലും ആ സെക്കന്റില്‍ ഉമേഷ്‌ജിക്ക് ഒരിക്കിള്‍ :)

    നന്ദി കേട്ടോ. ആദരാഞ്ജലികള്‍ ഇത്രയും കാലം തെറ്റിച്ചാണ് എഴുതിക്കൊണ്ടിരുന്നത്. അജ്ഞത ശരിയാണോ എന്നൊന്നു പറയാമോ?

    ഇക്കാസ്-വില്ലൂസേ- ബ്ലോഗില്‍ ചെയ്യേണ്ട സെറ്റിംഗ്സ് ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ (അതായത് കൊടുത്തിരിക്കുന്ന് ലിങ്കില്‍ പോയി അവിടെ പറഞ്ഞിരിക്കുന്നതുപോലെ) ചെയ്താല്‍ വരേണ്ടതാണെന്നാണ് തോന്നുന്നത്. ഒന്നുകൂടി നോക്കട്ടെ.

    അസുരണ്ണാ, മേക്കോ രീതിയില്‍ ബ്രൂസ്‌ലി കുടുംബം ഇല്ലാതെയും മലയാളം വായിക്കാമോ എന്നൊരു സംശയം. ഉറപ്പില്ല കേട്ടോ. എക്സ്‌പെര്‍ട്ട്‌സിനോട് ചോദിച്ചിട്ട് പറയാം.

    July 11, 2006 12:11 AM  
  10. Blogger myexperimentsandme said...

    ബിന്ദൂ, ഇത് വെറും പാമരനാം ബ്ലോഗുകാരന്റെ കസര്‍ത്തുക്കള്‍. ആധികാരികതയില്ല. ശനിയണ്ണനും മറ്റും അങ്ങിനെയല്ലല്ലോ. ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ ധന്യനായി. മാത്രവുമല്ല, ആരെങ്കിലും എന്നൊട് സംശയം ചോദിച്ചാല്‍ കുടുങ്ങിയതു തന്നെ. ഇപ്പോള്‍ തന്നെ അസുരണ്ണന്‍ ഒരു സംശയം പറഞ്ഞു-ഞാന്‍ മിഴുങ്ങസ്യാ എന്നായി :)

    July 11, 2006 12:13 AM  
  11. Blogger aneel kumar said...

    കമന്റാം എന്നു വിചാരിച്ച വിഷയം ദില്‍ബൂന്റെ ചിന്ന ഡൌട്ടായി താഴെ കണ്ടു.

    ഈ ബ്ലോഗിന്റെ ആദ്യഭാഗത്തെവിടെയെങ്കിലും ഫോണ്ടെടുത്ത് സെറ്റ് ചെയ്യേണ്ട വിധം ഇംഗ്ലീഷില്‍ എഴുതുകയോ അതിനുള്ള ലിങ്ക് (ഉദാ:http://malayalam-blogs.blogspot.com) ഇടുകയോ ചെയ്താല്‍ പോരേ?

    അല്ലെങ്കില്‍ വ്‌അ‌ക്‌ക്‌അ‌അ‌ര്‌ഇ എന്നാവും വക്കാരീന്റെ പേരുപോലും.

    July 11, 2006 12:22 AM  
  12. Blogger ഉമേഷ്::Umesh said...

    വക്കാരിയുടേതല്ലേ അജ്ഞത? ശരിയാണെന്നു പറയേണ്ടല്ലോ :-)

    July 11, 2006 12:22 AM  
  13. Blogger aneel kumar said...

    പ്രധാനപ്പെട്ട കാര്യം പറയാന്‍ വിട്ടു,
    വക്കാരിയുടെ ഉദ്യമോദ്ദേശലക്ഷ്യാവലി കെങ്കേമം.

    July 11, 2006 12:24 AM  
  14. Blogger Unknown said...

    വക്കാരീ,ഉമേഷ് ജീ,
    അപ്പൊ അഞ്ജലി ചേച്ചിയെ കുടിയിരുത്താതെയും വായിക്കാം എന്നല്ലേ പറഞ്ഞത്? എനിക്ക് വ്യക്തമായില്ല.

    എന്നാലും വക്കാരിക്ക് ഉത്തരം മുട്ടി എന്നത് വിശ്വസിക്കാന്‍ വയ്യ. ബൂലോഗത്ത് വന്നതിന് ശേഷം അമ്മാത്ത് പോണോ ഇല്ലത്ത് പോണോ എന്നറിയാതെ വഴി തെറ്റി നില്‍ക്കുന്ന അണ്ണന്മാര്‍ക്ക് എന്തായാലും ഇത് ഉപകാരപ്പെടും തീര്‍ച്ച. കലേഷണ്ണന്‍ എന്തോ ഇതു പോലെ ഒരെണ്ണം ഉണ്ടാക്കുന്നതിനെ പറ്റി എഴുതിക്കണ്ടു.

    July 11, 2006 12:32 AM  
  15. Blogger myexperimentsandme said...

    അസുരണ്ണാ, എന്റെ പാമരം വെച്ച് അഞ്ജലിചേച്ചിയെ വിളിച്ചില്ലെങ്കിലും വായിക്കാം-അനില്‍‌ജി പറഞ്ഞതുപോലെ. നല്ലവണ്ണം മസിലു പിടിക്കണമെന്ന് മാത്രം.പക്ഷേ ഉത്തരം ഇപ്പോഴും മൂട്ടില്‍ തന്നെ. വിദഗ്ദര്‍ എത്രയും വേഗം ഉത്തരം തരുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ നമുക്ക് പരീക്ഷിക്കാം. അഞ്ജലിചേച്ചിയെ മൊഴിചൊല്ലിയതിനുശേഷം ബ്ലോഗൊക്കെ ഒന്ന് വായിച്ചു നോക്കിക്കേ-അങ്ങിനെയുണ്ട് വീഡിയോണ്‍ എന്നൊന്നറിയാമല്ലോ.

    കലുമാഷിന്റെ ബ്രീഫിട്ടോണ്ടുള്ള ഇംഗ് കണ്ടപ്പോഴാ ഇങ്ങിനെയൊരു ആശയം ഒരു അതിശയമായി രൂപാന്തരപ്പെട്ടത്. സ്വല്‍‌പം വെയിറ്റു ചെയ്യൂ എന്ന വക്കാരിസൂക്തം ഞാനങ്ങ് മറന്നുപോയി.

    July 11, 2006 12:45 AM  
  16. Blogger myexperimentsandme said...

    അനില്‍ജി പറഞ്ഞതുപ്രകാരം അഞ്ജലി കൂട്ടി ഇംഗ്ലീഷില്‍ വണങ്ങിയിട്ടുണ്ട് കേട്ടോ. നല്ലൊരു അഭിപ്രായമായിരുന്നു. ടാങ്ക് കണക്കിന് ടാങ്ക്‍സ് :)

    July 11, 2006 12:46 AM  
  17. Blogger Adithyan said...

    വക്കാരി മാസ്റ്ററേ വളരെ നന്നായിരിയ്ക്കുന്നു..
    അഭിനന്ദനാശിര്‍വാദാശ്ലേഷാ‍ാ.. (ഇതിന്റെ ബ്രെയ്ക്ക് കാണുന്നില്ലാ‍ാ‍ാ‍ാ)...

    എല്ലാം ഒരിടത്തെത്തിച്ചതു നന്നായി...

    ഇല്ലെങ്കില്‍ ഇവിടെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു ആരേലും ബ്ലോഗു തുടങ്ങിയാല്‍ ഓടി ചെന്ന് “മലയാളത്തില്‍ ബ്ലോഗ് ചെയ്യാന്‍ വളരെ എളുപ്പമാണ്... ആദ്യം വേണ്ടത് എന്റെ തലക്കടിയ്ക്കാനായി ഒരു ഉലക്കയാണ്...” എന്നൊക്കെപ്പറഞ്ഞ് ഒരുമാതിരി എംസി റോഡ് പോലെ നീളത്തില്‍ കമന്റൊക്കെ ഇട്ട് നവാഗത(നെ/യെ) ഓടിക്കാനായിട്ട്... ;)

    July 11, 2006 1:49 AM  
  18. Blogger ഉമേഷ്::Umesh said...

    സിബു ഇതിനെപ്പറ്റി ഒരു വിക്കിയ ലേഖനം ഇട്ടിട്ടുണ്ടു്. അവിടെച്ചെന്നു് എഡിറ്റു ചെയ്യുകയാണു് പലര്‍ ഇങ്ങനെ ബ്ലോഗുണ്ടാക്കുന്നതിനേക്കാള്‍ നല്ലതെന്നു തോന്നുന്നു. ലിങ്കു നമുക്കു് ആ ലേഖനത്തിലേക്കു കൊടുക്കാമല്ലോ.

    July 11, 2006 2:41 AM  
  19. Blogger evuraan said...

    നല്ല സംരംഭം..!!

    വക്കാരിയേ, (വര) മൊഴിയും, കീമാനും ഒന്നുമില്ലാത്തവര്‍ക്കും ഓണ്‍ലൈനില്‍ നിന്നും മലയാളം ടൈപ്‌ ചെയ്യനൊക്കുന്ന വരമൊഴി സല്ലാപത്തെ കുറിച്ചും എഴുതണേ.

    കൂടുതല്‍ ഇതാ ഇവിടെ..

    ശനിയാ, ആദിത്യാ? ഇതു സിബുന്റെ വിക്കീ-ലും എഴുതിയിടാമോ?

    July 11, 2006 11:08 AM  
  20. Blogger Unknown said...

    പാ‍..മരാ..മരാപാ, രമപാ..സര്‍വ്വം സംഗീതമയം!
    ഇത് നന്നായി.. ഇനിയിപ്പൊ ഏതെങ്കിലും പയലുകള്‍ക്ക് മലയാളത്തില്‍ ബ്ലോഗണമെന്ന് പറഞ്ഞാല്‍ ഈ ലിങ്കങ്ങ് അയച്ചു കൊടുക്കാമല്ല്.

    July 11, 2006 12:01 PM  
  21. Blogger കല്യാണി said...

    വക്കാരി, കൊള്ളാം. ഞാന്‍ കുറെ കൂട്ടുകാര്‍ക്ക്‌ ഇത്‌ അയച്ചു കൊടുത്തു കഴിഞ്ഞു.

    എനിക്കും ഒരു ചിന്ന സംശയം. ഞാന്‍ മൊഴി install ചെയ്തു, പക്ഷെ, 'ക'യില്‍ ക്ലിക്കി ടൈപ്പ്‌ ചെയ്തിട്ടും മലയാള അക്ഷരങ്ങള്‍ ഒന്നും തെളിയുന്നില്ല. കുറെ ചതുരങ്ങള്‍ മാത്രം. എന്തു ചെയ്താല്‍ ശരിയാകും?

    July 11, 2006 2:15 PM  
  22. Blogger myexperimentsandme said...

    കല്ല്യാണീ, കുഴപ്പം ഞാനൊരു പാമരനാണെന്നതാണ്. വിദഗ്ദര്‍ തീര്‍ച്ചയായും മറുപടി തരും. ഇനി എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയാം.

    1. അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട് ലേറ്റസ്റ്റ് വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നോ?

    2. ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ പോയി ഫോണ്ടിന്റെ സെറ്റിംഗ്സ് മാറ്റിയിരുന്നോ?

    3. മൊഴിയിലും എന്തോ ഒരു പരിപാടി ആദ്യത്തെ തവണ ചെയ്യണമായിരുന്നോ എന്നൊരു സംശയം. ഞാന്‍ നോക്കിയിട്ട് പറയാം.

    ശനിയന്‍, പെരിങ്ങോടര്‍ എക്സ്‌ എക്സ് ട്രാ, പ്ലീസ് കല്ല്യാണീടെ സംശയം ഒന്ന് തീര്‍ത്തുകൊടുക്കുമോ

    July 11, 2006 2:21 PM  
  23. Blogger myexperimentsandme said...

    കല്ല്യാണീ, ഞാന്‍ മുന്‍‌പേ പറഞ്ഞതും നേരാംവണ്ണം ടൈപ്പ് ചെയ്യുന്നതും തമ്മില്‍ നേരിട്ട് ബന്ധമുണ്ടോ എന്നുതന്നെ സംശയം. ഞാന്‍ നോക്കട്ടെ.

    July 11, 2006 2:23 PM  
  24. Blogger രാജ് said...

    കല്യാണി എവിടെ ടൈപ്പ് ചെയ്തു എന്നുകൂടി പറയൂ. യാഹൂ മെസഞ്ചര്‍, വേര്‍ഡ്‌പാഡ് എന്നിവയില്‍ ചിലപ്പോള്‍ മൊഴി വര്‍ക്ക് ചെയ്തെന്നുവരില്ല.

    July 11, 2006 2:42 PM  
  25. Blogger Unknown said...

    പെരിങ്സ്,
    മെസഞ്ചറുകളിലും ഗേറ്റ്സച്ചായന്റെ മൈക്രോസോഫ്റ്റിന്റെ വേഡ് മുതലായ കുന്ത്രാണ്ടങ്ങളിലും മൊഴി വര്‍ക്ക് ചെയ്യുന്നില്ല. എന്റെ കമ്പ്യുവിന്റെ കുഴപ്പമാണോ?

    July 11, 2006 3:14 PM  
  26. Blogger കല്യാണി said...

    ദേവേട്ടാ, ഞാന്‍ ടൈപ്പ്‌ ചെയ്തത്‌ MS Word ല്‍ ആണ്‌. IE-ല്‍ ടൈപ്പ്‌ ചെയ്തപ്പോ ദാ ഇപ്പോള്‍ മലയാളം തെളിഞ്ഞു തുടങ്ങി :-)

    'ണ'യുടെ ചില്ലക്ഷരം എങ്ങനെയാ കീ ഉപയോഗിച്ച്‌ ടൈപ്പുക?

    വക്കാരീ, നന്ദി :-)

    July 11, 2006 3:14 PM  
  27. Blogger കല്യാണി said...

    ക്ഷമീ പെരിങ്ങ്സെ, നിക്ക്‌ പേരു മാറി കമന്റിയതാ. നന്ദീ ട്ടോ :-)

    July 11, 2006 3:18 PM  
  28. Blogger Kalesh Kumar said...

    വ‍ക്കാരിഉസ്താദ്, സംഭവം സ്റ്റൈലന്‍!
    ഇങ്ങനൊരെണ്ണം ഉണ്ടാക്കണമെന്ന് സത്യമായും ഞാന്‍ ആലോചിച്ചിരുന്നതാണ്. പക്ഷേ ഒരു ബ്ലോഗാ‍യിട്ടല്ല. ഒരു ഡൊമൈന്‍ നേം ഒക്കെ രജിസ്റ്റര്‍ ചെയ്ത് ആഡംബരം കാണിക്കാമെന്നൊക്കെയായിരുന്നു ഐഡിയ പോയത്. അനിലേട്ടനോട് ആ കാര്യം സൂചിപ്പിച്ചിരുന്നു.
    ഏതായാലും സന്തോഷമുണ്ട്. നന്നായിട്ടുണ്ട് പരിപാടി.

    ഇതൊരെണ്ണത്തിന്റെ കുറവുണ്ടായിരുന്നു!
    (ഇമ്പ്രൂവ്മെന്റിന് സ്കോപ്പുണ്ട്. കുറവുകള്‍ എന്തൊക്കെയാണെന്ന് ഒന്നൂടെ വിലയിരുത്തീട്ട് ഒന്നൂടെ ഒന്ന് വിശദമായിട്ടെഴുതിയാല്‍ കുറച്ചൂ‍ടെ നന്നായിരുന്നു.)
    എന്റെ ബ്ലോഗില്‍ ഈ ലിങ്ക് കൊടുക്കാന്‍ പോകുവാ ഞാന്‍!

    July 11, 2006 4:33 PM  
  29. Blogger myexperimentsandme said...

    കലേഷേ, ഇത് മൊത്തത്തോടെ അങ്ങ് ദാനം ചെയ്യാം. പൈസാ ബാങ്കിലടച്ചാല്‍ മതി:)

    ഇമ്പ്രൂവ് ചെയ്യേണ്ടതെവിടെയെന്ന് പറഞ്ഞാല്‍ എന്നാലാവുന്നത് തീര്‍ച്ചയായും ചെയ്യാം. ആര്‍ക്കെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ അതും ആവാം. എന്തിനും ഞാന്‍ റെഡി. എന്റെ ഒരൊറ്റ കുഴപ്പം ഞാന്‍ ഇതിന്റെ എക്സ് പാര്‍ട്ട്, വൈ പാര്‍ട്ട് ഇതൊന്നുമല്ല എന്നുള്ളതാണ്. ഞാന്‍ കൈകാര്യം ചെയ്യേണ്ട വിഷയമേ അല്ല ഇത്. പക്ഷേ കുറേ നാളായി മനസ്സില്‍ കിടപ്പുണ്ടായിരുന്നു. ഇന്നലെ കലേഷിന്റെ യൂയേയീ പ്രായശ്ചിത്തില്‍ ഇത് പരാമര്‍ശിച്ചിരിക്കുന്നതും കൂടി കണ്ടപ്പോള്‍ കണ്ട്രോളു പോയി (വക്കാരീസ് ടിപ്സ്.. പോകാന്‍ പറ!).

    ഒരു ലേഖനത്തിന്റെയോ ഗൈഡ് ബുക്കിന്റെയോ ഒന്നും ഗൌരവം ഇതിനില്ല. നമുക്ക് മെച്ചപ്പെടുത്തണം ഇത്.

    July 11, 2006 4:42 PM  
  30. Blogger കുറുമാന്‍ said...

    വക്കാരീ സത്യം പറ അവടെ നെറ്റില്‍ എങ്ങനെ സമയം കളയാം എന്നതിനേകുറിച്ചാണോ ഗവേഷണം നടത്തുന്നത്?

    എന്തായാലും, വക്കാരീടെ സമയം കാരണം എത്രയോ പേര്‍ക്ക് ഉപയോഗപെടുന്നു ഇത്

    നന്ദി

    July 11, 2006 4:46 PM  
  31. Blogger Shiju said...

    വക്കാരി പടങ്ങള്‍ കൂടി ചേര്‍ത്താല്‍ സംഗതി കുറച്ച്‌ കൂടി അടിപൊളി ആകും.

    കലേഷ്‌ ന്റെ ആശയം കൊള്ളാം. അത്‌ വികസിപ്പിച്ചോളൂ. വക്കാരി ഒരു തുടക്കം ഇട്ടു തന്നല്ലോ.


    ഈ വക്കാരി ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ബൂലോകം .........................(എല്ലാവര്‍ക്കും ഇതു അവരവരുടെ ഭാവനക്ക്‌ അനുസരിച്ച്‌ പൂരിപ്പിക്കാം).

    July 11, 2006 4:49 PM  
  32. Blogger Shiju said...

    വക്കാരീ വേണമെങ്കില്‍ screen shot എടുത്തു തന്ന്‌ സഹായിക്കാം. ഏതൊക്കെ, എന്തൊക്കെ, എങ്ങനെയൊക്കെ വേണമെന്നു പറഞ്ഞാല്‍ മതി.

    July 11, 2006 4:59 PM  
  33. Blogger myexperimentsandme said...

    ഓ ശരി ഷിജൂ.. ഇന്ന് വീട്ടില്‍ പോയിട്ട് ഞാന്‍ സമഗ്രമായി ഒന്നുകൂടി അപഗ്രഥിക്കാം. എന്നിട്ട് പറയാം.

    ഞാന്‍ ഇങ്ങിനെയൊക്കെ ചെയ്യുന്നതിലുള്ള ഔചിത്യം എത്രത്തോളമുണ്ടെന്നുള്ള ഒരു ശങ്ക ഇപ്പോഴുമുണ്ട്.
    ഇത് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയ രീതിയില്‍ എഴുതിയെന്നേ ഉള്ളൂ കേട്ടോ :)

    July 11, 2006 5:05 PM  
  34. Blogger Kalesh Kumar said...

    മാലോകരേ, ബുലോഗരേ, ഇത് കേട്ടോ?
    വക്കാരീ ഉവാച :

    “ഞാന്‍ ഇങ്ങിനെയൊക്കെ ചെയ്യുന്നതിലുള്ള ഔചിത്യം എത്രത്തോളമുണ്ടെന്നുള്ള ഒരു ശങ്ക ഇപ്പോഴുമുണ്ട്.
    ഇത് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയ രീതിയില്‍ എഴുതിയെന്നേ ഉള്ളൂ കേട്ടോ :)“

    എന്റെ വിനയവക്കാരി, ഇത്തിരി കടുത്തുപോയി!
    മനസ്സിലാ‍കാത്തോണ്ട് ചോദിക്കുവാ, എന്താ ഭാവം?

    July 11, 2006 6:42 PM  
  35. Blogger myexperimentsandme said...

    കലേഷേ.. പതുക്കെ പറ.. എല്ലാം നമുക്ക് പേഴ്‌സണലായിട്ട്...... :)

    July 11, 2006 6:50 PM  
  36. Blogger Ajith Krishnanunni said...

    വക്കാരീ എല്ലാം കൂടെ ഒറ്റ ഒരു പോസ്റ്റില്‍ ഇട്ടല്ലോ
    നന്നായി..

    ഇതു വായിച്ച്‌ പുതിയ ബ്ലോഗ്‌ തുടങ്ങുന്നവര്‍ വക്കാരിക്കു തലവരി കൊടുക്കണം : )

    July 11, 2006 9:21 PM  
  37. Blogger ഇടിവാള്‍ said...

    കൊള്ളാം വക്കാരി...
    എന്റെ ബ്ലോഗിലേയും, ഹൌ-ടുബ്ലോഗ്‌ എഡുക്കേഷണല്‍ ലിങ്ക്‌ മാറ്റി ഇതാക്കിയേക്കാം.

    നന്നായിരിക്കുന്നു ! അഭിനന്ദനാര്‍ഹനീയം !

    July 11, 2006 9:50 PM  
  38. Anonymous Anonymous said...

    kollam nannayi. pakshe ithokke cheythittum "chankaran pinnem thengel thanne"

    July 12, 2006 4:10 AM  
  39. Blogger Cibu C J (സിബു) said...

    വക്കാരിയുടെ ലേഖനം ഒരു വിക്കിയാവണം എന്നു തന്നെയാണെന്റെ അഭിപ്രായവും. അത്‌ വരമൊഴി വിക്കിയിലാവാം, http://ml.wikibooks.org -ല്‍ ആവാം. എന്നാലേ ഒരു കൊളാബറേറ്റിവ് പരിപാടിയാവൂ - ബ്ലോഗ് അതിനത്ര പോരാ. ഞാനെന്തായാലും ഈ ലേഖനത്തിലേയ്ക്കൊരു ലിങ്ക്‌ വരമൊഴി വിക്കിയുടെ beginner section-ല്‍ നിന്നിട്ടു.

    സത്യത്തില്‍, വക്കാരി എഴുതിയതെല്ലാം കൂട്ടി കുറച്ച് സ്ക്രീന്‍ഷോട്ടുകളും വച്ച്‌ ഒരു പുസ്തകമിറക്കണം - PDFഉം പ്രിന്റും. വായനശാല സുനില്‍ ഇതുപോലൊരു പരിപാടി പ്ലാന്‍ ചെയ്ത്‌ പകുതി പണി കഴിച്ചുവച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഈയിടെയായി ആശാനെ കാണാന്‍ കിട്ടുന്നില്ല.

    July 12, 2006 4:56 AM  
  40. Blogger Readers Dais said...

    you have written that guidelines for mazilla firefox users will follow but could not find any,i am facing problems in installing new fonts(varamozhi)to my system,i followed your guidelines but the font folder in my controlpanel is showing no new fonts ,kindly help on this issue

    July 13, 2006 4:58 PM  
  41. Blogger evuraan said...

    വക്കാരീ,

    യാതൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതേ, മലയാളം എഴുതാന്‍ വരമൊഴി ഓണ്‍ലൈന്‍ ഉപയോഗിക്കാവുന്നതാണു.

    അതിനേ പറ്റിയും എഴുതിയാല്‍ നന്നായേനേ unless it already exists in the article..

    പ്രധാനമായും രണ്ടിടങ്ങളിലാണു അവയുള്ളതു :


    (1) ഇവിടെ

    (2) ഇവിടേയും

    August 22, 2006 6:20 AM  
  42. Anonymous Anonymous said...

    അല്ലാ... വക്കാരീം കലേഷും കൂടി ‘പഴ്‌സ്‌‘ ണലായിട്ട്‌ എന്തിനുള്ള പുറപ്പാടാണാവോ... ഇത്രയും അഭിനന്ദനങ്ങള്‍ കമന്റായിട്ട്‌ കിട്ടിയ വകയില്‍ വക്കാരി കലേഷിന് രഹസ്യമായി വല്ല ചെലവും ചെയ്യാനുദ്ദേസിക്കുന്നുണ്ടെങ്കില്‍ ഇതാ ഞാനും വരുന്നുണ്ടേ...

    August 23, 2006 8:47 PM  
  43. Blogger ചുള്ളിക്കാലെ ബാബു said...

    ഗുരുവിനു വണക്കം
    താങ്കള്‍ പറഞ്ഞുതന്ന വഴിയിലൂടെ ഞാനൊരു ബ്ലൊഗ് തുടങ്ങി. ബാക്കി ചെയ്യാനുള്ള സെറ്റിംഗ്സുകള്‍ കൂടി പറഞ്ഞുതന്ന് ഹെല്‍പ്പണമെന്നഭ്യര്‍ത്തിക്കുന്നു.

    August 23, 2006 11:34 PM  
  44. Blogger Funmafia said...

    aliyanmare ,vakkarishtma
    paranjathupole ellam cheythu anjali install chethu,k map install cheythu .left click cheythu ka eduthu but type cheyyumbol sayippinte bhasha.
    enthu cheyyanam.please help me .njan windows me yanu use cheyyunnathu.

    August 24, 2006 7:28 PM  
  45. Blogger ചുള്ളിക്കാലെ ബാബു said...

    വണക്കം വക്കാരിമാഷേ,
    ബ്ലോഗുണ്ടാക്കി, എഴുതാനും,വായിക്കാനും മനസ്സിലായി. ഇനി അറിയാനുള്ളത് ചിത്രങ്ങള്‍ കയറ്റാനും, ഇറക്കാനുമുള്ള വിദ്യ്യാണ്‍. കൂടാതെ ലിങ്ക് ചെയ്യാനുള്ളതും. വെറുതെ അറിഞ്ഞിരിക്കാമല്ലോ. ഞാന്‍ കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. അതുകൊണ്ട് ഇതിന്റെ സങ്കേതിക ഭാഷ എനിക്കറിയില്ല.

    August 26, 2006 2:16 AM  
  46. Anonymous Anonymous said...

    വളരെ വിജ്നാനപ്രദം ആണെന്നൈതില്‍ യതൊരു സംശയവുമില്ല.....

    August 30, 2006 3:23 PM  
  47. Blogger Ralminov റാല്‍മിനോവ് said...

    വരമൊഴിയെ കുറ്റം പറയുകയാണെന്ന് കരുതരുത്. നാം ഇനിയെങ്കിലും മലയാളം കീബോര്‍ഡ് ഉപയോഗിക്കുവാന്‍ പഠിക്കണം....

    August 31, 2006 2:08 AM  
  48. Blogger Ralminov റാല്‍മിനോവ് said...

    അഞ്ജലി മാത്രമല്ല യൂണീക്കോഡ് ഫോണ്ട്. രചന നല്ലൊരു ഫോണ്ടാണ്.

    August 31, 2006 2:13 AM  
  49. Blogger aneel kumar said...

    Ralminov-നെ കുറ്റം പറയുകയാണെന്നു വിചാരിക്കരുത്.

    മലയാളം കീബോര്‍ഡ് പഠിച്ചാലേ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റൂ എന്നായിരുന്നെങ്കില്‍ ഞാനുള്‍പ്പെടെ പലരും മലയാളം ടൈപ്പ് ചെയ്യില്ലായിരുന്നു.

    August 31, 2006 2:16 AM  
  50. Blogger Vempally|വെമ്പള്ളി said...

    അനിലു പറഞ്ഞത് 100 പേര്‍സെന്‍റ് ശരി - വരമൊഴിയില്ലായിരുന്നെങ്കില്‍ മലയാളം ബ്ലോഗിങ്ങ് ഇത്ര സ്മൂത്തായി നടക്കില്ലായിരുന്നു.

    August 31, 2006 2:23 AM  
  51. Blogger വളയം said...

    മലയാളം ടൈപ്പിങ്ങറിയാത്ത മഹാഭൂരിപക്ഷത്തിന് വരമൊഴി അനുഗ്രഹം തന്നെയാണേ.

    August 31, 2006 2:47 AM  
  52. Blogger paarppidam said...

    പ്രിയ വക്കാരി
    താങ്കളുള്‍പ്പെടെയുള്ള നല്ലവരായ ബ്ലോഗ്ഗര്‍മരുടെ സഹായം കൊണ്ട്‌ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി. നിങ്ങളുടെ പ്രൊത്സാഹനങ്ങള്‍ക്ക്‌ നന്ദി. പിന്നെ ഒരു കുഞ്ഞു സംശയം എങ്ങിനേയാ ഈ പിന്മൊഴികള്‍ എന്ന ഗ്രൂപ്പില്‍ അംഗത്വം എടുക്കുക. സഹായിക്കുമല്ലോ?

    August 31, 2006 5:41 PM  
  53. Blogger Ralminov റാല്‍മിനോവ് said...

    ഹതു കൊള്ളാം..
    വരമൊഴി ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ മലയാളം ടൈപ്പിങ്ങ് പഠിക്കുകയില്ല. മറ്റ് ഉപകാരങ്ങള്‍ ഒക്കെ നല്ലതാണ്. പക്ഷെ നമുക്ക് മുന്നോട്ടാണ് പോകേണ്ടത്.

    മലയാളം മലയാളമായിത്തന്നെ എഴുതുവാന്‍ ശീലീക്കുകയാണ് വേണ്ടത്. മലയാളം ടൈപ്പിങ്ങ് ഒരു കീറാമുട്ടിയാണെന്ന അബദ്ധധാരണയാണ് ആദ്യം മാറ്റേണ്ടത്. യൂണീക്കോഡിന് പ്രചാരം നല്കുന്നവര്‍ വരമൊഴിക്ക് അമിതപ്രാധാന്യമല്ലേ നല്കുന്നത് എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം കൂട്ടുകയാണിത് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്...
    വരമൊഴിയുടെ സഹായങ്ങള്‍ മറന്ന് കൊണ്ടല്ല ഇതെഴുതുന്നത്...

    വേഗത, ആയാസം എന്നതൊക്കെ ശീലത്തിനനുസരിച്ച് മാറുന്നതാണ്. നാം പോകുന്നിടത്തൊക്കെ വരമൊഴിയും മറ്റ് കീമാപ്പുകളും കൊണ്ടുപോയാലേ നമുക്ക് മലയാളത്തില്‍ ജീവിക്കാന്‍ പറ്റൂ എന്ന് വന്നാല്‍ കഷ്ടമല്ലേ....
    സാര്‍വ്വത്രികമായി ലഭിക്കുന്നതും പ്രയോഗിക്കപ്പെടുന്നതുമായ കീബോര്‍ഡ് ശീലിക്കുന്നതല്ലേ ബുദ്ധി ?

    September 03, 2006 11:48 PM  
  54. Blogger Ralminov റാല്‍മിനോവ് said...

    If you make some changes in the template, the heading can be made perfect...

    September 03, 2006 11:51 PM  
  55. Blogger evuraan said...

    മലയാളത്തിനു വേണ്ടി ഒരു പ്രത്യേക ടൈപിംഗ് രീതി പഠിക്കേണം എന്നുള്ളവര്‍ക്ക് ആ‍വാം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകള്‍.

    പക്ഷെ, അവയൊക്കെ നിലവിലുണ്ടായിരുന്നിട്ടും കഴിയാത്തവയാണ് മൊഴിയും വരമൊഴിയും സാദ്ധ്യമാക്കിയിരിക്കുന്നത് - ബൂലോഗങ്ങളുടെ വളര്‍ച്ച തന്നെ ദൃഷ്ടാന്തം. ജനകീയ തലത്തിലേക്ക് മലയാളം എഴുത്തിനെ കൊണ്ടുവന്നത് ഇവ രണ്ടും മാത്രമാണ്, കീബോര്‍ഡുകളല്ല.

    ഇത്രയേറെ സ്വീകാര്യത വന്ന നിലയ്ക്ക്, ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകള്‍ എന്തു കൊണ്ട് മൊഴി/വരമൊഴി ലേയൌട്ട് സ്വീകരിക്കുന്നില്ല എന്നു് ചിന്തിച്ചു പോകുന്നു..

    കാലക്രമേണ, മറ്റ് കാര്യങ്ങളിലെന്ന പോലെ, പരിണാമങ്ങളില്‍ പെട്ട് മെച്ചപ്പെട്ടവയെ സ്വീകരിക്കുന്നതാണ് മനുഷ്യന്റെ പ്രവണത -- ആ പ്രവണത ഒരു നാള്‍ ഇന്‍സ്ക്റ്റിപ്റ്റ് കീബോര്‍ഡുകളുടെ ലേയൌട്ട് തന്നെ മാറ്റിയേക്കാം.

    മാറ്റും എന്നു എന്റെ പ്രത്യാശ..

    September 04, 2006 12:18 AM  
  56. Blogger സുറുമ || suruma said...

    ഇംഗ്ലീഷില്‍ നല്ല വേഗത്തില്‍ ടൈപ്പുചെയ്യുന്ന ഒരാള്‍ക്ക് ട്രാന്‍സ്‌ലിറ്ററേഷന്‍ രീതിയാണ് അനുയോജ്യം.typing economy യുടെ കുറവ് വേഗത തീര്‍ക്കും.മലയാളം ടൈപിങ് പഠിച്ച് സ്പീഡ് ഉണ്ടാക്കുകയാണെങ്കില്‍ ഇന്‍സ്ക്രിപ്റ്റോ മറ്റു ലേഔട്ടോ ഉപയോഗിക്കാം.

    September 04, 2006 12:42 AM  
  57. Blogger myexperimentsandme said...

    റാല്‍‌മിനോവ്-എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഇംഗ്ലീഷ് കീബോഡാണ്. അതിനെ അടിസ്ഥാനമാക്കി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുന്ന രീതിയുള്ളത് ബ്ലോഗ് തുടങ്ങുന്നതിന് എനിക്ക് വളരെയധികം സഹായകമായി.

    September 04, 2006 12:50 AM  
  58. Blogger രാജ് said...

    ആധുനിക കമ്പ്യൂട്ടര്‍ യുഗത്തില്‍ ഒന്നും സാര്‍വ്വത്രികമല്ല. ഉപഭോക്താവാണു സോഫ്റ്റ്‌വെയറുകളെ സാവ്വത്രികമാക്കുന്നതു്. കുറച്ചു കാലം വരേയും മിക്ക ലിനക്സ് ഡിസ്ട്രിബ്യൂഷനുകളിലും മോസില്ലയായിരുന്നു ബ്രൌസര്‍, ഇപ്പോള്‍ ആ സ്ഥാനം ഫയര്‍‌ഫോക്സ് ഏറ്റെടുത്തു. ഫയര്‍‌ഫോക്സ് കൊള്ളാം പക്ഷെ എല്ലായിടത്തും മോസില്ലയല്ലേ പിന്നെ ഉപയോഗിച്ചിട്ടെന്തുകാര്യം എന്നു കരുതിയിരുന്നെങ്കില്‍ നല്ലതുപയോഗിക്കുവാന്‍ ഒരുകാലത്തും അവസരം ലഭിക്കില്ലായിരുന്നു. ലിനക്സിന്റെ തന്നെ കാര്യം വീണ്ടും പറയട്ടെ, മിക്ക ലിനക്സ് ഡിസ്ട്രിബ്യൂഷനുകളിലും ഇപ്പോള്‍ മലയാളം കീബോര്‍ഡ് എന്ന പേരില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതു രണ്ടു തരം കീബോര്‍ഡാണു്, ഒന്നു ഫൊണറ്റിക്കും, മറ്റേത് ഇന്‍‌സ്ക്രിപ്റ്റും. ഫൊണറ്റിക് കീബോര്‍ഡുകള്‍ ഇന്ത്യന്‍ ഭാഷകളില്‍ നില‌നില്‍ക്കുക തന്നെ ചെയ്യും, ചുരുങ്ങിയതു് ഇന്ത്യന്‍ ഡയസ്പോറയുടെ നില‌നില്‍ക്കുന്ന കാലത്തോളം. മൈക്രോസോഫ്റ്റിന്റെ ഫൊണറ്റിക്/ട്രാന്‍സ്‌ലിറ്ററേഷന്‍ കീബോര്‍ഡുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു, അടുത്ത വേര്‍ഷന്‍ വിന്‍‌ഡോസില്‍ ഒരു പക്ഷെ ഈ കീബോര്‍ഡുകള്‍ ഉള്‍പ്പെടുത്തിയേക്കും. ഇംഗ്ലീഷ് കീബോര്‍ഡില്‍ മലയാളം എഴുതിയൊട്ടിച്ചു ടൈപ്പ് ചെയ്യുന്നതും, മലയാളം അക്ഷരങ്ങളോടു ശബ്ദസാമ്യമുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതിലും തമ്മിലൊരു വ്യത്യാസമേയുള്ളൂ, അവസാനം പറഞ്ഞതില്‍ മനുഷ്യനു ലോജിക് എന്നൊരു സാധനം പ്രയോഗിക്കുവാന്‍ അവസരം ലഭിക്കും. അത്രമാത്രം.

    ലാറ്റിന്‍ ലിപിക്കു വേണ്ടി രൂപപ്പെടുത്തിയ കീബോര്‍ഡില്‍ മലയാളം അക്ഷരങ്ങള്‍ കുത്തിനിര്‍ത്തി ടൈപ്പ് ചെയ്യാന്‍ ശീലിച്ചതെങ്ങിനെയാണു നാച്ചുറല്‍ എഴുത്താവുന്നതെന്നു് എനിക്കെത്രയായിട്ടും മനസ്സിലാകുന്നില്ല. മലയാളം മലയാളമായി എഴുതണം എന്നുണ്ടെങ്കില്‍ ഏ.ആര്‍ കണ്ടുപിടിച്ച വല്ല കീബോര്‍ഡും ഉപയോഗിക്കേണ്ടിവരും. ദൌര്‍ഭാഗ്യവശാല്‍ അങ്ങിനെയൊന്നുണ്ടായില്ല. കഷ്ടമായിപ്പോയി.

    September 04, 2006 3:15 AM  
  59. Blogger Santhosh said...

    ഒരു ദിവസം മിനക്കെട്ടാല്‍ ലാറ്റിന്‍ കീ ബോഡില്‍ മലയാളം കുത്തി നിറുത്താതെ തന്നെ കാര്യങ്ങള്‍ നടത്താം. ഒരു കണക്കിനു നോക്കിയാല്‍ അതാണ് കൂടുതല്‍ നാചുറലും. ഒരിക്കലും ശ്രമിക്കാത്തവര്‍ക്കോ, അഞ്ചു മിനിറ്റു ശ്രമിച്ചവര്‍ക്കോ അതിന്‍റെ അനായാസത മനസ്സിലാക്കുക ബുദ്ധിമുട്ടുതന്നെ.

    September 04, 2006 3:36 AM  
  60. Blogger aneel kumar said...


    suruma::സുറുമ said...
    ഇംഗ്ലീഷില്‍ നല്ല വേഗത്തില്‍ ടൈപ്പുചെയ്യുന്ന ഒരാള്‍ക്ക് ട്രാന്‍സ്‌ലിറ്ററേഷന്‍ രീതിയാണ് അനുയോജ്യം.typing economy യുടെ കുറവ് വേഗത തീര്‍ക്കും.മലയാളം ടൈപിങ് പഠിച്ച് സ്പീഡ് ഉണ്ടാക്കുകയാണെങ്കില്‍ ഇന്‍സ്ക്രിപ്റ്റോ മറ്റു ലേഔട്ടോ ഉപയോഗിക്കാം.


    ഇതാണ് വസ്തുത.

    ‘ഇനിയെങ്കിലും നാം മലയാളം കീബോര്‍ഡ് ഉപയോഗിക്കാന്‍ പഠിച്ച് മുന്നോട്ടു’ പോകണം എന്നു പറയുമ്പോള്‍ അത് ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കളെ ഉദ്ദേശിച്ചാണു പറയുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം.

    ഇക്കാര്യത്തില്‍ ഒരു കണക്കെടുപ്പ് നടന്നിട്ടില്ല എങ്കിലും ഇടക്കാലത്ത് കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നവരുടെ എണ്ണം അഭൂതപൂര്‍വമായി ഉയരാന്‍ കാരണങ്ങളില്‍ ഏറ്റവും പ്രധാനം ട്രാന്‍സ്‌ലിറ്ററേഷന്‍ രീതി ലാറ്റിന്‍ കീബോര്‍ഡ് പരിചയമുള്ളവര്‍ക്ക് താരത‌മ്യേന ലളിതമായി പഠിക്കാന്‍ കഴിയുമെന്നതാണ്. ഈ രീതി ഉച്ചാരണവുമായി ബന്ധപ്പെട്ടു കിടക്കുന്നതിന്റെ യുക്തി മാത്രം ഓര്‍ത്തിരുന്നാല്‍ മതി. മറ്റൊന്നും പുതുതായി മനസില്‍ തിരുകിക്കയറ്റുകയും വേണ്ടിവരുന്നില്ല.

    ഇപ്പോള്‍ ഇങ്ങനെ ഒരു ചര്‍ച്ച പെട്ടെന്നുയര്‍ത്തിക്കൊണ്ടുവന്നതിന്റെ കാരണവും പ്രസക്തിയും മി.Ralminov ഒന്നുകൂടി വിശദമായ ഒരു പോസ്റ്റിലൂടെ അവതരിപ്പിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

    September 04, 2006 4:39 AM  
  61. Blogger evuraan said...

    വീണ്ടുമാലോചിട്ടും ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകളുടെ ലേയൌട്ട് ട്രാന്‍സ്‌ലിറ്റ്രേഷന്‍ പ്രോഗ്രാമുകളുടേതു പോലെ എന്തു കൊണ്ട് മാറുന്നില്ല എന്നതിന്‍ ഉത്തരമൊന്നും തോന്നുന്നില്ല.

    ഇംഗ്ലീഷ് അക്ഷരങ്ങളു് അറിയാത്ത ഒരു മലയാളിക്കാവും ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുതകുക എന്നൊരു വാദമുണ്ടായേക്കാം -- ലേയൌട്ട് മാറുന്നതു കൊണ്ട്, ഒരു പുതിയ ലേയൌട്ട് പഠിച്ചെടുക്കണം എന്നത് മാത്രമല്ലാതെ എന്തു തടസ്സം?

    ഒരു ഭാഷ തന്നെ, പലതരം ലേയൌട്ടുള്ള കീബോര്‍ഡ്/ സോഫ്റ്റ്വെയര്‍ വെച്ച് എഴുതാനുള്ള സൌകര്യം - അതു ഗുണത്തേക്കാള്‍ ദോഷമല്ലേ ഉണ്ടാക്കൂ?

    പിന്നെ മലയാളവും ബൈനറിയും മാത്രം സംസാരിക്കുന്ന കമ്പ്യൂട്ടറുകളാണ് ലക്ഷ്യമെങ്കില്‍, നടക്കുമൊ? പിന്നണിയിലെ കോടിക്കണക്കണക്കിന് വരികളിലെ കോഡുകള്‍ (സീ/സീ #/പേള്‍/ഷെല്ല്/പി.എച്.പി/) തുടങ്ങിയവയൊന്നും മലയാളത്തിലല്ലല്ലോ..

    വണ്ടിചക്രം മലയാളത്തില്‍ കണ്ടുപിടിക്കാന്‍ നില്‍ക്കേണ്ടതുണ്ടോ? ഇന്തിക്‍ ഫോണ്ടു് വേണ്ടവരെല്ലാം ഈ വാദമുന്നയിച്ചാലോ? ഉന്നയിക്കാനെളുപ്പമാണ്, ഓരോ പ്രാദേശിക ഭാഷയിലും അസ്സംബ്ലറെഴുതാനൊക്കെ (അതു പോലെ മറ്റു പലതും) ആര്‍ക്കാവും?

    നിലവില്‍ ഉള്ളതിനെ സ്വന്തം കാര്യലാഭത്തിനായി ഉപയോഗിക്കുകയാ‍ണല്ലോ ബുദ്ധി -- യൂണീകോഡിന്റെ ആവിര്‍ഭാവവും ആ വഴിക്കുണ്ടായത് തന്നെയല്ലേ?

    ഇവിടുത്തെ യൂസേര്‍സിന്റെ കാര്യം തന്നെയെടുക്കാം -- മൊഴി/വരമൊഴി ലേയൌട്ട് മാറ്റി പുതിയൊരു ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് പഠിച്ചിട്ടു മതി ബ്ലോഗെഴുത്തെന്നൊക്കെ പറഞ്ഞാല്‍ സ്വസ്തിവന്ദനങ്ങളില്ലാതെ ആള്‍ക്കാര്‍ പടിയിറങ്ങും.

    ട്രാന്‍സിലറ്റ്രേഷന്‍ ഉപഭോക്താക്കളുടെ ആയാസം ഒരുപാട് കുറയ്ക്കുന്നു എന്നതില്‍ തര്‍ക്കമില്ല -- തെളിവിനായി ബൂലോഗങ്ങള്‍ പരന്നു കിടക്കുന്നു - - ചോദ്യം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകളുടെ സാധുതയെ പറ്റിയുമല്ല -- മറിച്ച്, ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകളുടെ ഉപയോഗം വളരണമെങ്കില്‍, അവയുടെ ലേയൌട്ട് മൊഴി/വരമൊഴി-യുടേത് പോലെയാവണം എന്നതാണ്.

    തയാറാവുമോ അതിനു്, ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ പിന്നാളുകള്‍?

    September 04, 2006 4:57 AM  
  62. Anonymous Anonymous said...

    അഭിനന്ദനങ്ങള്‍ റാല്‍മിനോവ്‌.
    ഒരാള്‍ക്കെങ്കിലും ഒഴുക്കിനെതിരെ നീന്താന്‍ കഴിയുന്നുവല്ലൊ. ബൂലോകത്തില്‍ ചേക്കേറിക്കൊണ്ടിരിക്കുന്നവരില്‍ ഞാനുള്‍പ്പടെ ഭൂരിഭാഗവും മലയാളത്തിനു ലഭിച്ച ഈ പുതിയ നീരൊഴുക്കില്‍ അത്യധികം ആഹ്ലാദത്തോടെ നീന്തിക്കൊണ്ടിരിക്കുന്നവരാണ്. അതിന്റെ പ്രധാ‍ന കാരണം വരമൊഴിയുടെ ഈ വര്‍ധിച്ച സ്വീകാര്യത തന്നെയാണ്. കാലമിത്രയൊക്കെയായിട്ടും D.T.P പ്രൊഫഷനലുകളില്‍ മാത്രം മലയാളം ഒതുങ്ങിപ്പോയതിന് കാരണം ടൈപ്പിങ്ങ്‌ ബുദ്ധിമുട്ടല്ലായെങ്കില്‍ പിന്നെയെന്താണ്? ഇനി താങ്കളുടെ കയ്യില്‍ വല്ല എളുപ്പവിദ്യയുമുണ്ടോ ഇവിടെ അവതരിപ്പിക്കാന്‍?

    -അനോണീഭായി

    September 04, 2006 5:20 AM  
  63. Blogger Santhosh said...

    ഈ ചര്‍ച്ചയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്നു തോന്നുന്നു. മലയാളം കീബോഡ് ഉപയോഗിക്കുന്നത് അത്ര കഠിനമൊന്നുമല്ലാത്ത സംഗതിയാണ്. വരമൊഴിപോലെയുള്ള ട്രാന്‍സ്‍ലിറ്റെറേഷന്‍ സ്കീമുകള്‍ ഉപയോഗിക്കുന്നത്ര ലാഘവമായ കാര്യം. ഈയുള്ളവന്‍ ഉള്‍പ്പടെ അതാണ് ഉപയോഗിക്കുന്നതും. എന്നു കരുതി അതുപയോഗിക്കണം, ഇതുപയോഗിക്കരുത് എന്നൊക്കെ വാദിക്കുന്നത് ബാലിശമാണ്. ഓരോരുത്തരും അവരവര്‍ക്ക് സൌകര്യമായത് ഉപയോഗിക്കട്ടെ.

    പിന്നെ DTP-ക്കാരിലും മറ്റും മലയാളം ഒതുങ്ങിപ്പോയതിന് കാരണമായി ട്രാന്‍സ്‍ലിറ്റെറേഷന്‍ സ്കീമുകളുടെ ലഭ്യതയില്ലായ്മയെ ചൂണ്ടിക്കാട്ടുന്നത് അല്പം കടന്ന കയ്യായിരിക്കും.

    September 04, 2006 5:45 AM  
  64. Blogger Ralminov റാല്‍മിനോവ് said...

    എന്നെ നിങ്ങള്‍ തെറ്റിദ്ധരിച്ചോയെന്നെനിക്കറിയില്ല.
    ഞാന്‍ എന്റെ കീബോര്‍ഡില്‍ ഇംഗ്ലിഷ് മാത്രമല്ല , അറബി, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകള്‍ വലിയ തെറ്റില്ലാതെ ഉപയോഗിച്ചു വരുന്നു.
    ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ കൂടെ വരുന്ന കീബോര്‍ഡ് ശീലിക്കുക എന്നതാണ് എന്റെ രീതി.അത് തന്നെയാണ് ശരിയായ രീതിയെന്ന് ഞാനിപ്പോഴും കരുതുന്നു.
    ഏറ്റവും കുറഞ്ഞ അമര്‍ത്തലുകളില്‍ എഴുതാന്‍ പറ്റുന്നത് ഇന്‍സ്ക്രിപ്റ്റില്‍ തന്നെയാണ്....

    September 04, 2006 8:24 AM  
  65. Blogger സുറുമ || suruma said...

    ഒറ്റ ‍ഞെക്കില്‍ ഒരക്ഷരം എന്നത് മലയാളത്തില്‍ (ഇന്നത്തെ കീബോര്‍ഡ് വച്ച്) ഒരു സ്വപ്നമാണ്.

    കാര്യമായി മലയാളം(അല്ലെങ്കില്‍ ഏതും) ടൈപിങ് പഠിക്കുവാന്‍(ട്രാന്‍സ്‌ലിറ്റ്രേഷന്‍ പറ്റില്ല) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ klavaro ഉപയോഗിച്ചുനോക്കാവുന്നതാണ്.

    September 04, 2006 9:21 AM  
  66. Blogger രാജ് said...

    സന്തോഷേ ഒരു സംശയം. ചില്ലുകള്‍ atomic character ആയി എന്‍‌കോഡ് ചെയ്താല്‍ ഇന്‍‌സ്ക്രിപ്റ്റ് കീബോര്‍ഡുകാര്‍ ചില്ലെങ്ങിനെ എഴുതും? രേഫം എന്‍‌കോഡ് ചെയ്യുകയാണെങ്കില്‍? അപ്പൊപ്പോഴെല്ലാം ലേ‌ഔട്ടില്‍ വരുന്ന വ്യത്യാസങ്ങള്‍ പഠിച്ചുകൊണ്ടിരിക്കണം അല്ലേ?

    ഇന്‍‌സ്ക്രിപ്റ്റില്‍ എഴുതുന്നവര്‍ ന്മ എന്നെഴുതാന്‍ ന+ചന്ദ്രക്കല+മ എന്നെഴുതുന്നു. ആ ഒരര്‍ത്ഥത്തില്‍ അവര്‍ ഭാഷ അറിഞ്ഞുകൊണ്ടാണു മലയാളം എഴുതുന്നതു്. മൊഴിയില്‍ എഴുതുന്നവന്‍ പൊന്‍‌നാളം എന്നെഴുതുമ്പോള്‍ ന്‍ കഴിഞ്ഞൊരു _ (underscore) ഉപയോഗിക്കുന്നു, അതേ സമയം ന്‍ എന്നെഴുതുവാന്‍ ന+ചന്ദ്രക്കല+ZWJ (ഇന്‍‌സ്ക്രിപ്റ്റ്) ഉപയോഗിക്കുന്നില്ല താനും. പൊന്‍‌നാളം എന്നെഴുതുമ്പോള്‍ നാളത്തിനു മുമ്പുള്ള ന സ്വതന്ത്രമായി നില്‍ക്കുന്ന ഒന്നാണെന്നുള്ള ബോധം ട്രാന്‍സ്‌ലിറ്ററേഷന്‍ എഴുത്തുകാരനുണ്ടു്, അതു തുടര്‍ന്നുവരുന്ന ന (നാളത്തിലെ)-യുമായി കൂടിച്ചേര്‍ന്നു കൂട്ടക്ഷരം (പൊന്നാളം) ആവരുതെന്നും എഴുതുന്നയാള്‍ക്കറിയാം. ഭാഷാപരമായി ശരിയെഴുത്തു എവിടെയാണു്? (അങ്ങിനെയൊരു വാദം കേട്ടതുകൊണ്ടു ഇത്രയും എഴുതുന്നു)

    ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം തരുന്ന ടൂളുകള്‍ ഉപയോഗിക്കുന്നതാണു ‘ശരി’യെന്ന വാദം അത്ഭുതപ്പെടുത്തുന്ന ഒന്നാണു്, എങ്കില്‍ ആരും എം.എസ്.എന്‍ മെസഞ്ചര്‍ ഉപയോഗിക്കില്ലായിരുന്നു, വിന്‍‌ഡോസ് മെസഞ്ചര്‍ മതിയല്ലോ. വേര്‍ഡിനു പകരം ഓപ്പറേറ്റിങ് സിസ്റ്റം വേര്‍ഡ്‌പാഡ് തരുന്നുണ്ടു്. ഏതാനും ചില കൊല്ലങ്ങള്‍ മുമ്പുവരെയും ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ടൂളുകള്‍ക്കു പകരം ബാഹ്യമായവ ഉപയോഗിക്കുന്നതു geeks മാത്രമായിരുന്നെന്നു തോന്നുന്നു, ഇപ്പോഴത്തെ ലോകത്തു് ഓഡിയോ റിക്കോര്‍ഡിങിനു ആരും വിന്‍ഡോസ് സൌണ്ട് റെക്കോര്‍ഡര്‍ ഉപയോഗിക്കുന്നതായി എനിക്കറിവില്ല ;)

    ഓപ്പറേറ്റിങ് സിസ്റ്റമിതര പ്രോഗ്രാമുകള്‍ സ്ഥിരമായി ഉപയോഗിക്കുവാന്‍ 'Set Program Access and Defaults' എന്നൊരു ഒപ്ഷന്‍ തന്നെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ മൈക്രോസോഫ്റ്റില്‍ നിന്നും നേടിയെടുത്തു. ഓ.എസ് തരുന്ന ടൂളുകള്‍ ഉപയോഗിക്കുന്നതാണു ശരിയെന്ന തെറ്റിദ്ധാരണകള്‍ നല്‍കുന്ന വാദങ്ങള്‍ ദയവായി പ്രചരിപ്പിക്കാതിരിക്കുക (ഞാന്‍ റൂമില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ കമ്പ്യൂട്ടര്‍ ഇസ്തിരിപ്പെട്ടിയോളം കറന്റ് ‘വലിക്കുന്ന’താണെന്നും അതു് അധികനേരം ഉപയോഗിക്കരുതെന്നും നിഷ്കര്‍ഷിച്ച സഹമുറിയന്മാരുണ്ടായിരുന്നു. ഒരു ടീവി-വീസീയാര്‍ സെറ്റിനോളമേ കമ്പ്യൂട്ടര്‍ ഇലക്ട്രിസിറ്റി ഉപയോഗിക്കുകയുള്ളുവെന്നു് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഫലമില്ലായിരുന്നു. അബദ്ധധാരണകള്‍ പുലര്‍ത്തുന്നതിനു‍ കേമര്‍ മലയാളികള്‍ തന്നെ)

    September 04, 2006 5:27 PM  
  67. Blogger Ralminov റാല്‍മിനോവ് said...

    അതിനേക്കാളും വലിയ അബദ്ധധാരണയാണ് ഇന്‍സ്ക്രിപ്റ്റ് എന്തോ കീറാമുട്ടിയാണെന്ന പ്രചരണം.ബ്ലോഗുകളില്‍ കാണുന്ന അധികം അക്ഷരത്തെറ്റുകള്‍ക്കും ഒരു പരിധി വരെ (വര)മൊഴി ഉത്തരവാദിയാണ്.

    September 04, 2006 6:28 PM  
  68. Blogger Ralminov റാല്‍മിനോവ് said...

    "അതേ സമയം ന്‍ എന്നെഴുതുവാന്‍ ന+ചന്ദ്രക്കല+ZWJ (ഇന്‍‌സ്ക്രിപ്റ്റ്) ഉപയോഗിക്കുന്നില്ല താനും. "


    ഇത് അബദ്ധമല്ലേ ? ഞാന്‍ ഇങ്ങനെയാണല്ലോ എഴുതാറ്.. ഇനിയിപ്പോ മൈക്രോസോഫ്റ്റിന്റെ കീബോര്‍ഡ് ഇന്‍സ്ക്രിപ്റ്റ് അല്ലായെന്നുണ്ടോ ?

    September 04, 2006 6:35 PM  
  69. Blogger രാജ് said...

    മൊഴിയില്‍ എഴുതുന്നവന്‍ പൊന്‍‌നാളം എന്നെഴുതുമ്പോള്‍ ന്‍ കഴിഞ്ഞൊരു _ (underscore) ഉപയോഗിക്കുന്നു, അതേ സമയം ന്‍ എന്നെഴുതുവാന്‍ ന+ചന്ദ്രക്കല+ZWJ (ഇന്‍‌സ്ക്രിപ്റ്റ്) ഉപയോഗിക്കുന്നില്ല താനും.

    ഇന്‍സ്ക്രിപ്റ്റില്‍ അങ്ങിനെയാണു്, മൊഴിയില്‍ അങ്ങിനെ എഴുതേണ്ടതില്ല എന്നാണുദ്ദേശിച്ചതു്. മൊഴി വ്യജ്ഞനങ്ങളെ അവയുടെ vowelness-less state -ല്‍ അവതരിപ്പിക്കുന്നതുകൊണ്ട് (ന എന്ന വ്യജ്ഞനത്തിന്റെ vowelness-less state ന്/ന്‍ എന്ന ചില്ലും) ചന്ദ്രക്കലയും ZWJ ഉപഭോക്താക്കള്‍ക്കു തേടിപ്പോകേണ്ടതില്ല. ശബ്ദത്തിന്റെ മൂലരൂപത്തില്‍‍ (phoneme) നിന്നു തുടങ്ങുന്നു വരമൊഴിയുടെ എഴുത്തു്, അതുകൊണ്ടു ഫൊണറ്റിക് എന്ന പേരും. നേരെമറിച്ചു ഇന്‍സ്ക്രിപ്റ്റ് ലിപിയുടെ മൂലരൂപത്തില്‍ (grapheme) നിന്നും തുടങ്ങുന്നു. ഭാഷാശുദ്ധി ഇന്‍സ്ക്രിപ്റ്റിനു മാത്രമേയുള്ളുവെന്നു ദ്യോതിപ്പിക്കുന്ന കമന്റുകള്‍ കാണുകയുണ്ടായി; ശബ്ദമില്ലാതെ ലിപിമാത്രമുള്ള ഭാഷകളുണ്ടെന്നു കേട്ടിട്ടുണ്ടു്-മലയാളം അത്തരത്തിലൊന്നല്ലല്ലോ. വരമൊഴി ഉപയോഗിക്കുന്നവര്‍ക്കും അഭിമാനിക്കാം അവര്‍ ഭാഷയുടെ ജൈവരൂപമായ ശബ്ദത്തിലൂന്നിയാണു് എഴുതുന്നതെന്നു്.

    അക്ഷരതെറ്റുകള്‍ക്കുത്തരവാദി അക്ഷരം അറിയാത്തവരാണു്, വരമൊഴി ഉപയോഗിക്കുവാന്‍ അറിയാത്തവരാണു്. വരമൊഴി ഉപയോഗിച്ചെഴുതുമ്പോള്‍ എഴുതിയ വാക്ക് കണ്മുന്നില്‍ പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ! അതു തെറ്റാണെന്നു തിരിച്ചറിയാന്‍ കഴിവില്ലാത്തതും, വരമൊഴികൊണ്ടു ഇത്രയുമേ സാധിക്കൂ എന്നു കരുതുന്നതും വരമൊഴിയുടെ കുറവല്ല.

    ഇന്‍സ്ക്രിപ്റ്റിനെ താഴ്ത്തിക്കെട്ടുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്റെ കമന്റുകളൊന്നും. റാല്‍‌മിനോവ് തുടങ്ങിവച്ച സംവാദത്തില്‍, മലയാളം യൂണീകോഡ് ഉപയോഗിക്കുന്നതിന്റെ ലക്ഷ്യത്തില്‍ നിന്നും ട്രാന്‍സ്‌ലിറ്ററേഷന്‍ കീബോര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ എങ്ങിനെയാണു് അകലുന്നതെന്നു അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആകെ ഒരു കാരണം ബോധിപ്പിച്ചിട്ടുള്ളതു് പ്രസ്തുത കീബോര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം തരുന്നതാണെന്ന വസ്തുതമാത്രമാണു്. ഇതില്‍ പ്രത്യേകിച്ചു മേന്മയൊന്നും പറയുവാനില്ലെന്നു ഉദാഹരണങ്ങള്‍ സഹിതം നേരത്തെ ഞാന്‍ ചൂണ്ടിക്കാട്ടിയതുമാണു്.

    September 04, 2006 8:07 PM  
  70. Blogger Ralminov റാല്‍മിനോവ് said...

    മലയാളം എഴുതാന്‍ നാം എന്തിന് ഇംഗ്ലിഷില്‍ ചിന്തിക്കണം. മലയാളത്തില്‍ ബ്ലോഗുന്നവര്‍ ഭൂരിപക്ഷവും ടച്ച് ടൈപ്പിങ്ങ് ശീലിച്ചവരുമാവില്ല.അവരെ സംബന്ധിച്ച് ഇന്‍സ്ക്രിപ്റ്റ് ആയിരിക്കും എളുപ്പം. ഒരു പക്ഷെ ഞാന്‍ അറബിക് കീബോര്‍ഡ് ഉപയോഗിക്കുന്നത് കൊണ്ടാവും.. رالمنوف എന്നെഴുതുമ്പോള്‍ അത് ഇംഗ്ലിഷ് കീബോര്‍ഡിലെ vhglkt ആണെന്ന് ഞാന്‍ ഓര്‍ക്കാത്തത്...അത് കൊണ്ടു തന്നെ ക എന്നാല്‍ എനിക്ക് ക ആണ്, ka അല്ല....

    September 05, 2006 1:11 AM  
  71. Blogger Santhosh said...

    This comment has been removed by a blog administrator.

    September 05, 2006 6:16 AM  
  72. Blogger Santhosh said...

    ചില്ലിന്‍റെ കാര്യം പെരിങ്ങോടന്‍ പറഞ്ഞതിനോട് യോജിക്കുന്നു. രേഫം എന്‍‍കോഡ് ചെയ്യുമ്പോള്‍ എഴുത്തുകാര്‍ പുതിയതെന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നില്ല.

    റാല്‍മിനോവേ, അക്ഷരത്തെറ്റുകള്‍ക്ക് വരമൊഴിയെ കുറ്റപ്പെടുത്തുന്നതൊക്കെ അനാവശ്യമല്ലേ? പ്രത്യേകിച്ച് യാതൊരു തെളിവും നിരത്താതെ ഇങ്ങനെ കാടടച്ച് വെടിവയ്ക്കുന്നതുകൊണ്ട് ഒരു വാദവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല.

    ഇനിയും ഇതിലൊരഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. ഇതൊരനാവശ്യവാദമാണെന്ന് തോന്നുന്നത് എനിക്കുമാത്രമാണോ?

    September 05, 2006 6:17 AM  
  73. Blogger viswaprabha വിശ്വപ്രഭ said...

    റാല്‍മിനോവ് ചിന്തയിലും ഇവിടെയും എഴുതുന്ന ‘ഇന്‍സ്ക്രിപ്റ്റ്’ വേദാന്തം വായിച്ചുതുടങ്ങിയിട്ട് കുറച്ചുദിവസമായി. മറുമൊഴി എഴുതാനുള്ളത്ര പ്രാധാന്യം അതിനുണ്ടെന്നു തോന്നിയില്ല ചിലപ്പോള്‍. മറ്റു ചിലപ്പോള്‍ അനുകമ്പയും തോന്നും.
    പാടില്ലാത്ത ഒരു തരം ക്രോധം പോലും വരും ചിലപ്പോള്‍ ഈ ജല്‍പ്പനങ്ങള്‍ കേട്ടിട്ട്! മാപ്പു തരണം അതിന്.



    റാല്‍ല്‍മിനോവേ, സഹോദരാ,

    ഇന്‍സ്ക്രിപ്റ്റ് വേണോ ട്രാന്‍സ്‌ലിറ്ററേഷന്‍ വേണോ എന്നു പത്തുകൊല്ലമായി സംശയിച്ചു സംശയിച്ചുനടന്ന എനിക്കതു മാറാന്‍ പത്തേ പത്തു സെക്കന്‍ഡേ വേണ്ടി വന്നുള്ളൂ. വയനാട്ടിലെ രണ്ടുമൂന്ന് ആദിവാസിക്കുട്ടികളാണ് അതെന്റെ പൊട്ടമനസ്സിനു ഒടുക്കത്തെ വട്ടവും കാണിച്ചു തന്നത്. ചിന്തയിലെ ശിവകുമാറും സുനിലും ആ രംഗത്തിനു സാക്ഷിയായിരുന്നു എന്നു തോന്നുന്നു. ഒരു പക്ഷേ പോളും അപ്പോള്‍ ആ മുറിയിലുണ്ടായിരുന്നു.

    ആരോ പഠിപ്പിച്ചുകൊടുത്തിരുന്ന ‘ഇന്‍സ്ക്രിപ്റ്റ്’ രീതിയില്‍ സാവധാനം തപ്പിയടിച്ചുകൊണ്ടിരുന്ന ആ കുട്ടികള്‍ കനവിന്റെ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് എഴുതുമ്പോളാണ് വരമൊഴിരീതി ആദ്യം കാണുന്നത്. ആദ്യവാചകത്തിലെ മൂന്നാമത്തെ വാക്കു മുതല്‍ മലയാളത്തിന്റെ മംഗ്ലീഷ് സ്പെല്ലിങ് മുഴുവന്‍ അവര്‍‍ പറഞ്ഞുകൊണ്ടിരുന്നു.“മാമാ, ഇതു കൊള്ളാമല്ലോ!“ എന്നു സജിയും സന്ദീപും മീനയും അപ്പോള്‍ ആര്‍ത്തുവിളിച്ചതാണ് എന്റെ കണ്ണില്‍ വരമൊഴിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം !

    “ചുരം കടന്നാല്‍ സ്വപ്നങ്ങള്‍ പൂത്തുലയുന്ന മലഞ്ചെരിവുകളുണ്ട്“ എന്ന ‘കടുപ്പം’ പിടിച്ച വാക്കുകള്‍ അത്ര ലളിതമായി അവര്‍ പറഞ്ഞുതരുമെന്ന് എന്റെ സ്വപ്നത്തില്‍ ഒരിക്കലും പൂത്തുലഞ്ഞിരുന്നില്ല!


    നാട്ടിലിരുന്ന് 60 വയസ്സായ എന്റെ അമ്മയും 6 വയസ്സായ അപര്‍ണ്ണക്കുട്ടിയും കമ്പ്യൂട്ടറില്‍ വരമൊഴി വെച്ച് സാമാന്യം തരക്കേടില്ലാതെ മലയാളം ടൈപ്പുചെയ്യുന്നുണ്ട്. വെറുതെ ഇന്‍സ്ക്രിപ്റ്റ് എന്നു പറഞ്ഞ് അവരെ പേടിപ്പിക്കല്ലേ സാറേ! പിന്നെ ഏഴുജന്മം അവര്‍ കമ്പ്യൂട്ടറിന്റെ അയലക്കത്തുവരില്ല.


    എട്ടുകൊല്ലത്തോളമായി എന്റെ വീട്ടിലുള്ളവള്‍ നാരായണീയം, ഭാഗവതം, രാമായണം തുടങ്ങിയ നീണ്ട നീണ്ട പുസ്തകങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടറില്‍ അടിച്ചുകയറ്റിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ മാധുരി/വരമൊഴി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളതും അവളായിരിക്കും. ഒരു ദിവസം ഞാന്‍ ഇന്‍സ്ക്രിപ്റ്റ് കാണിച്ചുകൊടുത്തു. എത്ര കുറച്ചു കീകള്‍ അമര്‍ത്തിയാല്‍ മതി എന്നും വിശദീകരിച്ചുകൊടുത്തു. രണ്ടാഴ്ചത്തെ നിര്‍ബന്ധപൂര്‍വ്വമായ അദ്ധ്വാനത്തിനു ശേഷം ഇന്‍സ്ക്രിപ്റ്റിനോട് എന്നെന്നേക്കും വിടപറഞ്ഞുകൊണ്ട് അവള്‍ മൊഴിയിലേക്കു മടങ്ങിപ്പോയി. ഇന്‍സ്ക്രിപ്റ്റ് എന്നു പറഞ്ഞുചെന്നാല്‍ ചെന്നയാള്‍ക്ക് ഒരു ചായപോലും ഉണ്ടാക്കിത്തരില്ല എന്റെ വീട്ടുകാരി!

    ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സ്വഭാവം പുലര്‍ത്തുന്ന കുറേ കീകള്‍ കൂടുതല്‍ പ്രെസ്സു ചെയ്യുന്നതല്ല ബുദ്ധിമുട്ട്. എവിടെ ഏതൊക്കെ കീകളാണുള്ളത് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി ഓര്‍മ്മ വെക്കുന്നതാണ്.

    അറബിനാട്ടില്‍ തന്നെയാണു ഞാനും. വെണ്ടക്കാ അക്ഷരത്തില്‍ അറബിക് എഴുതിവെക്കാത്ത ശുദ്ധമായ ഇംഗ്ലീഷ് കീബോര്‍ഡ് ആണു ഞാന്‍ ഉപയോഗിക്കുന്നത്. എങ്കിലും പരിചയം കൊണ്ട് കാണാപ്പാഠം അറബി ടൈപ്പ് ചെയ്യാം.(ജോലിയും കൂലിയും വേണ്ടതുകൊണ്ട് അതും പഠിച്ചെടുത്തു.) പക്ഷേ അതെന്റെ മിടുക്ക്. ഒരു ദിവസം ജര്‍മനിയിലോ കേരളത്തിലോ ഇരുന്ന് ഒരത്യാവശ്യത്തിന് ഒരു സൌദികമ്പനിയുടെ ശുദ്ധ അറബിക് സൈറ്റു നോക്കേണ്ടി വന്നു എന്നു കരുതുക. അപ്പോളറിയാം ലോക്കലൈസേഷന്‍ എന്ന ബന്ധനം എല്ലായിടത്തും നമ്മെ പിന്തുടരുന്നു എന്ന്.

    അറബിക്കു പകരം എന്റെ കീബോര്‍ഡില്‍ ആകെ വരകളും കുറികളുമാണ്. ഇന്‍സ്ക്രിപ്റ്റും റെമിങ്ടണും തമിഴും പിന്നെ പലതരം ദേവനാഗരിയും എന്റെ തന്നെ സ്വന്തം കുറേ സൂത്രപ്പണികളും ഒക്കെക്കൂടി ആകെ വൃത്തികെട്ടൊരു സാധനം.

    പക്ഷേ കാര്യമായി എന്തെങ്കിലും സാധനം ഇഷ്ടമുള്ള ഭാഷയില്‍ വേഗത്തില്‍ ടൈപ്പു ചെയ്യണമെങ്കില്‍ വരമൊഴിയോ സരസ്വതിയോ ബരാഹയോ ഐട്രാന്‍സോ വേണം.

    പലപ്പോഴും എഴുതാനുള്ള സമയം കിട്ടുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരു സമയത്തായിരിക്കും. അത് ഓഫീസിലെ അറബിക്കമ്പ്യൂട്ടറിലായിരിക്കാം. കയ്യില്‍ കൊണ്ടു നടക്കുന്ന PDA ഉപയോഗിച്ച് വഴിവക്കിലോ കാര്‍ പാര്‍ക്കിങ്ങിലോ വെച്ചായിരിക്കാം. വരമൊഴിയുണ്ടോ, എങ്കില്‍ സാരമില്ല, ജപ്പാനിലായാലും അന്റാര്‍ട്ടിക്കയിലായാലും മംഗ്ലീഷില്‍ ടൈപ്പൂ, ആലയില്‍ തിരിച്ചുവന്ന് മലയാളത്തിലേക്കു മാറ്റൂ.
    പറ്റി എന്നോ പട്ടി എന്നോ സംശയം വരാത്തവണ്ണം SMS അയക്കാന്‍ പോലും മൊഴിമംഗ്ലീഷു പറ്റും.
    പിന്നെന്താ പ്രശ്നം?

    മലയാളം എന്ന ഭാഷയും ഇന്‍സ്ക്രിപ്റ്റ് എന്ന ഉപയോഗരീതിയും തമ്മില്‍ ഒരു തരത്തിലുള്ള പൊക്കിള്‍ക്കൊടി ബന്ധവും ഇല്ല.കുറേ പേര്‍ ഉപയോഗിക്കുന്നുണ്ട് എന്നാണെങ്കില്‍ മക്കളു കണ്ടിട്ടില്ല, എത്ര പേര്‍ ഇപ്പോഴും മാധുരി ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന്. എട്ടുകൊല്ലം കഴിഞ്ഞിട്ടും ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ അവളെ കണ്ടുമുട്ടുമ്പോള്‍ കരളുതുടുക്കും കുട്ടാ, കണ്ണു നിറയും! 17 കൊല്ലം മുന്‍പ് ഇല്ലത്തുനിന്ന പുറപ്പെട്ട ഇന്‍സ്ക്രിപ്റ്റ് ഇപ്പോഴും അമ്മാത്തെത്തിയിട്ടില്ല.

    ഒരുപകാരം ചെയ്തു പക്ഷേ. ഈ മലയാളം ഒക്കെ കമ്പ്യൂട്ടറില്‍ കുത്തിക്കയറ്റാന്‍ വല്യ പാടാണെന്ന്‌ സാധാരണക്കാരെക്കൊണ്ട് തോന്നിപ്പിക്കാന്‍ പറ്റി ഇന്‍സ്ക്രിപ്റ്റിന്.

    ബ്ലോഗുന്നവര്‍ക്കൊക്കെ ഇന്‍സ്ക്രിപ്റ്റ് അറിയുമായിരിക്കും എന്ന് എങ്ങനെ ഊഹിച്ചു? പഴയ DTPക്കാരല്ല ഇപ്പോള്‍ ബ്ലോഗാനും മലയാളം കമ്പ്യൂട്ടാനും തുടങ്ങിയത്. സാദാ നാട്ടുകാരാണ്. പിന്നെ ഇന്‍സ്ക്രിപ്റ്റ് എന്നു കേട്ടിട്ടുപോലുമില്ലാത്ത വടക്കും ഗള്‍ഫിലും പടിഞ്ഞാറുമുള്ള ആയിരക്കണക്കിനു മറുനാടന്‍ മലയാളികളും.

    *** *** ***
    ഇത്രയും പറയുന്നത് ഇന്‍സ്ക്രിപ്റ്റിനെ ഇടിച്ചു താഴെയിടണം എന്നു കരുതിയൊന്നുമല്ല. എല്ലാ ഇന്‍ഡിക് ഭാഷകളിലും സാമാന്യമായി ഉപയോഗിക്കാം എന്ന ഒരു ഗുണമുണ്ട് ഇന്‍സ്ക്രിപ്റ്റിന്. (ആ ഗുണം ഒരൊറ്റ റീകമ്പൈലേഷന്‍ കൊണ്ടുണ്ടാക്കാവുന്നതേയുള്ളൂ വരമൊഴിക്ക്. ഓരോ അക്ഷരത്തിന്റേയും കീകോഡുപട്ടിക തയ്യാറാക്കിത്തരൂ, വരമൊഴി ഏത്‌ ഇന്‍ഡിക് ഭാഷയിലും പ്രവര്‍ത്തിപ്പിച്ചു കൊടുക്കും.)

    അതൊഴിച്ചാല്‍ ഇപ്പോള്‍, സാധാരണ മലയാളിക്ക്, പ്രായോഗികമായി ഇന്‍സ്ക്രിപ്റ്റിനോട് അത്ര വലിയ കൂറൊന്നും കാണിക്കേണ്ട ആവശ്യമില്ല.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. ആ വിദ്യയെക്കൊണ്ട് ഒരു മൊബൈല്‍ ഫോണില്‍‍ പോലും നാളെ ഉപകാരം വരില്ല.
    നേരെ മറിച്ച് QWERTY കീബൊര്‍ഡിനേക്കാളും ജീവായുസ്സുണ്ടാവും വരമൊഴി പോലൊരു സൂത്രത്തിന്.
    ഇനി ഇംഗ്ലീഷ് അക്ഷരങ്ങളോടുള്ള തീരാത്ത പകയും അലര്‍ജിയുമാണ് പ്രശ്നമെങ്കില്‍ ഈ കടയില്‍ അതിനുള്ള മരുന്നില്ല.

    ഇനി അഥവാ ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കാന്‍ ഇപ്പോള്‍ തന്നെ നന്നായി അറിയാം എന്നു വിചാരിക്കൂ. ധൈര്യമായി ഉപയോഗിച്ചോളൂ. ആര്‍ക്കും ഒരു നഷ്ടവും വരില്ല. എങ്ങനെ വളഞ്ഞാലും മൂക്കില്‍ തൊട്ടാല്‍ മതി. അവസാനം നീന്തിച്ചെന്നെത്തിനില്‍ക്കുന്നത് യുണികോഡുപോലൊരു വന്‍‌കരയിലാണെങ്കില്‍ കൊതുമ്പുവള്ളമായാലും പത്തേമാരിയായാലും പടക്കപ്പലായാലും കൊള്ളാം.

    ചുരുക്കത്തില്‍ പറഞ്ഞാല്‍ ‘മലയാളഭാഷയെ രക്ഷിക്കാന്‍ ഇംഗ്ലീഷ് അക്ഷരങ്ങളെ അപ്പാടെ വെറുക്കണമെന്നും ഇന്‍സ്ക്രിപ്റ്റ് എന്ന പാല്‍ തന്നെ കണ്ണടച്ചു കുടിക്കണമെന്നും’ റാല്‍മിനോവു ശഠിക്കുന്നത് ശുദ്ധ അസംബന്ധം ആണ്.

    സന്തോഷിനോട്: എന്താ ഇത്ര സംശയം? കാക്കത്തൊള്ളായിരം കീമാപ്പുകളും അതിനിടക്ക് പെട്ടെന്നൊന്നും ലോജിക്ക് മനസ്സിലാവാത്ത ഇന്‍സ്ക്രിപ്റ്റും കൂടിയാണ് മലയാളക്കരയിലെ കമ്പ്യൂട്ടിങ്ങ് വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ തളച്ചിട്ടത്.
    പിന്നെ സന്തോഷിനെ സംബന്ധിച്ചിടത്തോളം OS-അനുബന്ധമായ ഉപകരണങ്ങള്‍ തന്നെ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടത് തൊഴില്‍പരമായ ഒരാവശ്യമായിരിക്കാം. പക്ഷേ പെട്രോള്‍ ബങ്കു നടത്തുന്നയാളും ചിന്ന സൂപ്പര്‍മാര്‍ക്കറ്റിലെ എടുത്തുകൊടുപ്പുകാരനും അറബിക്കമ്പനിയിലെ സെക്രട്ടറിയും ഈയിടെ ബ്ലോഗ് എഴുതുന്നത് മൂന്നാംകിട ട്രാന്‍സ്‌ലിറ്ററേഷന്‍ കുടുക്കുവിദ്യകള്‍ ഉപയോഗിച്ചാണ്.

    എന്തായാലും ഭാഷാഇന്ത്യയുടെ പുതിയ IME കീബോര്‍ഡ് എനിക്കു നന്നായി പിടിച്ചു! ;)

    September 05, 2006 9:26 AM  
  74. Anonymous Anonymous said...

    ഇന്‍സ്ക്രിപ്റ്റ്‌ കാരുടെ സങ്കടവും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്‌.

    ഒത്തിരി ബുദ്ധിമുട്ടി ഇന്‍സ്ക്രിപ്റ്റ്‌ പഠിക്കുകയും ശേഷം സുന്ദരമായി മലയാളം ടൈപ്പ്‌ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മുന്നില്‍, മൊഴി/വരമൊഴി-യുടെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതോടെ ഇന്‍സ്ക്രിപ്റ്റിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥ വന്നാല്‍ വലിയ വിഷമമാണുണ്ടാക്കുക.

    അതുകൊണ്ട്‌ ഇന്‍സ്ക്രിപ്റ്റ്‌ മലയാളത്തിന് നല്‍കിയ സംഭാവനകളേയും മറ്റും മാനിച്ച്‌ അവര്‍ക്കു കൂടി അംഗീകരിക്കാനാകും വിധത്തിലുള്ള ഒരു സാങ്കേതിക ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്‌ നന്നായിരിക്കും.

    -അനോണിഭായി

    September 05, 2006 6:48 PM  
  75. Blogger viswaprabha വിശ്വപ്രഭ said...

    സ്വാഭാവികമായും കാലഹരണപ്പെട്ടുപോകുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് അവയില്‍ പ്രാഗല്‍ഭ്യം നേടിയവര്‍ സങ്കടപ്പെട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. പണ്ട് പ്രസ്സില്‍ അച്ചുനിരത്തിയിരുന്ന കമ്പോസര്‍മാരും പിന്നെ ടൈപ്പു ചെയ്തിരുന്ന ജോബ് ടൈപ്പിസ്റ്റുകളും അതുപോലെ എത്രയോ തുറകളിലെ വിദഗ്ദതൊഴിലാളികളും ഇന്ന് അഷ്ടിക്കുവകതേടി മറ്റു രംഗങ്ങള്‍ തേടേണ്ടി വന്നിരിക്കുന്നു? അതുകൊണ്ട് ഇന്‍സ്ക്രിപ്റ്റ് അറിയാമായിരുന്നു എന്ന നഷ്ടബോധം നികത്താന്‍ മറ്റുള്ളവര്‍ക്കു സഹായിക്കാനാവില്ല.


    ഇന്‍സ്ക്രിപ്റ്റില്‍ പരിചയവും വശവും ഉള്ളവര്‍ അതു തുടരുന്നതുകൊണ്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല. പക്ഷേ പുതുതായി മലയാളം കമ്പ്യൂട്ടിങ്ങില്‍ വരുന്നവര്‍ ഇന്‍സ്ക്രിപ്റ്റില്‍ കൂടി തന്നെ വരണം, അല്ലെങ്കില്‍ മലയാളഭാഷയ്ക്ക് എന്തോ വലിയ നഷ്ടം വരും എന്നു പറഞ്ഞാലേ സങ്കടമുള്ളൂ.

    ഇന്‍സ്ക്രിപ്റ്റിന്റെ എതിരാളിയല്ല മൊഴി! ഒരേ ലക്‌ഷ്യത്തിലെത്താനുള്ള വ്യത്യസ്തമാര്‍ഗ്ഗങ്ങളായി കണ്ടാല്‍ മതി രണ്ടിനേയും. പുതുതായി വരുന്ന ആളുകള്‍ക്ക് finger travel അല്ല, cognitive load ആണ് പ്രധാന പ്രശ്നം. ടൈപ്പിങ് വേഗതയും കൃത്യതയും കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത് രണ്ടാമത്തേതിനെയാണ്. ട്രാന്‍സ്ലിറ്ററേഷന്‍ രീതികളിലാണ് (ശരാശരി ഉപയോക്താവിന് ഇംഗ്ലീഷ് അക്ഷരങ്ങളുമായി അതിനകം തന്നെ പരിചയമുള്ളതുകൊണ്ട്)ഈ സംവേദനഭാരം കുറഞ്ഞിരിക്കുക.


    നാളെ ഇതു രണ്ടുമല്ലാത്ത രീതികളും ഉണ്ടാകാം.
    ഉദാഹരണത്തിന് Dynamic text input എന്നൊരു വഴി നിര്‍ദ്ദേശിച്ചിട്ടുണ്ട് ചിലര്‍.പ്രധാന അക്ഷരത്തിന്റെ മുകളിലും താഴെയും വശങ്ങളിലുമുള്ള കീകള്‍ സ്വരങ്ങളായോ കൂട്ടക്ഷരങ്ങളായോ ആ അക്ഷരത്തിനോടു ചേര്‍ത്തുവെക്കുന്ന വിദ്യ. പ്രചാരത്തില്‍ വന്നാല്‍ ഇന്‍സ്ക്രിപ്റ്റിനേക്കാളും എത്രയോ മേല്‍ത്തരമായിരിക്കും ആ ഉപായം.

    ഡാഷെര്‍ (Dasher) എന്നൊരു പ്രൊജക്റ്റ് ഉണ്ട്. മൌസ് മാത്രം ഉപയോഗിച്ച് (അതും ക്ലിക്ക് ചെയ്യാതെ, വെറുതെ മുകളിലേക്കും കീഴിലേക്കും ചലിപ്പിച്ച്) ഏതു ഭാഷയിലേയും ഏതക്ഷരവും input ചെയ്യാവുന്ന രസകരമായ ഒരു രീതി. പക്ഷേ ആദ്യം കുറച്ചുനാള്‍ പഠിച്ചെടുക്കണം ആ കല. അല്ലെങ്കില്‍ വെറുത്തുപോവും.

    അങ്ങനെ ആലോചിക്കുമ്പോള്‍ കമ്പ്യൂട്ടറുകളില്‍ ഇപ്പോള്‍ ഉള്ള തരം കീബോര്‍ഡു തന്നെ ഇനി എത്ര കാലം ഉണ്ടാവും എന്നു പറയാനാവില്ല നമുക്കു്.

    ഇംഗ്ലീഷില്‍ തന്നെ, ആദ്യം രൂപകല്‍പ്പന ചെയ്തപ്പോള്‍ QWERTY കീബോര്‍ഡ്‌ പരിഗണിച്ചതിലെ പ്രധാന ഘടകം ടൈപ്പ് റൈറ്ററിലെ ‘അച്ചു’വടികള്‍‍ പരസ്പരം കൂട്ടിയടിക്കാതിരിക്കുക എന്നതായിരുന്നു! ആ പ്രശ്നം ഇന്നില്ലല്ലോ. എന്നിരുന്നാലും, മറ്റു പല രീതികളും പിന്നീടു വന്നിട്ടുണ്ടെങ്കിലും, ഇപ്പോഴത്തെ തരം കീബോര്‍ഡുകള്‍ നിലവിലുള്ള കാലത്തോളം qwerty സമ്പ്രദായം അത്ര പെട്ടെന്നൊന്നും ഇനി മാറുമെന്നു തോന്നുന്നില്ല. ഒരു രീതിക്ക് സാര്‍വ്വജനീനമായ അംഗീകാരം ലഭിക്കുമ്പോഴാണ് അത്തരം ‘പഴഞ്ചന്‍’ രീതികള്‍ പിന്നെയും തുടര്‍ന്നുപോവേണ്ടി വരുക. ഇന്‍സ്ക്രിപ്റ്റിന് അതും അവകാശപ്പെടാനാവില്ല.

    September 05, 2006 8:11 PM  
  76. Anonymous Anonymous said...

    എനിക്ക് തെറ്റിപ്പോയി.
    മലയാളം കീബോര്‍ഡ് inscript അല്ല.. അത് unicode മലയാളം വെറുതെ പെറുക്കി വയ്ക്കുക മാത്രമേ ചെയ്യുന്നുള്ളൂ..അല്ലെങ്കില്‍ സിബുവിനോട് ചോദിച്ച് നോക്ക്...

    September 06, 2006 12:10 AM  
  77. Anonymous Anonymous said...

    Inscript കാലഹരണപ്പെട്ട ഒരു സംഗതിയായതു കൊണ്ടാവാം അതെടുത്ത് unicode shaping engine ആയ Uniscribe-ല്‍ ഇട്ടത്..

    ഞാന്‍ Beta Blogger ആയത് കൊണ്ട് എന്നെ login ചെയ്യാനിവര്‍ സമ്മതിക്കുന്നില്ല.

    September 06, 2006 12:34 AM  
  78. Anonymous Anonymous said...

    ഇങ്ങനെ നിര്‍ത്തി നിര്‍ത്തി തുണ്ടിടാണ്ട് പറയാനുള്ളത് 1,2,3 & അ,ആ,ഇ ആയ്ട്ട് പറയെന്റെ റാലൂ.

    ഞാന്‍ തീറ്റ ആയതോണ്ട് ലോഗിന്‍ ചെയ്യാന്‍ സമ്മതിക്കണില്ല.

    September 06, 2006 12:53 AM  
  79. Anonymous Anonymous said...

    എന്റെ വട്ടുകളൊക്കെ എന്റെ സ്വന്തം ബ്ലോഗിലിട്ടിട്ടുണ്ട്...
    മലയാളം മലയാളത്തിലെഴുതിക്കൂടേയെന്നൊന്ന് ചോദിച്ച് പോയതിന്...എന്റമ്മോ...

    September 06, 2006 2:24 AM  
  80. Blogger viswaprabha വിശ്വപ്രഭ said...

    ഓഹോ!

    അപ്പോള്‍ അതാണു കാര്യം, അല്ലേ? വരമൊഴിയില്‍ അടിക്കുമ്പോള്‍ ASCII ഫോണ്ടില്‍ മലയാളം കാണുന്നു വലതുവശത്ത്! അല്ലേ?

    സുഹൃത്തേ,

    വരമൊഴി എന്നു പറയുമ്പോള്‍ രണ്ടു കാര്യങ്ങളുണ്ട്:
    (1) വരമൊഴി എന്ന പേരില്‍ ആളുകള്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന GUI പ്രോഗ്രാം.

    (2) ആ പ്രോഗ്രാമിന്റെ അകത്തുള്ള ട്രാന്‍സ്ലിറ്റെറേഷന്‍ എഞ്ചിന്‍.

    ഇതില്‍ യഥാര്‍ത്ഥത്തില്‍ ‘വരമൊഴി’ എന്നു ഞാനൊക്കെ വിളീക്കുന്നത് ആ രണ്ടാമത്തെയാണ്, എഞ്ചിന്‍. സിബു മലയാളികള്‍ക്കായി വികസിപ്പിച്ചെടുത്തതും അതു തന്നെ.(1998). അതിന് ആസ്കി, യുണികോഡ് എന്നിങ്ങനെ പക്ഷഭേദങ്ങളൊന്നും ഇല്ല. വാസ്തവത്തില്‍ മലയാളം എന്നു തന്നെ ഒരു വെറിയില്ല അതിന്. ഏതു ഭാഷയും പറ്റും. എന്നാല്‍ നമ്മില്‍ പലരേക്കാളും മലയാളവെറിയുണ്ടു താനും. മംഗ്ലീഷും മലയാളവും തമ്മിലുള്ള ആ പരിവര്‍ത്തനപ്പട്ടികയെ ‘മൊഴി‘ എന്നാണ് ഞങ്ങളൊക്കെ വിളിക്കുന്നത്.


    ആ നല്ല എഞ്ചിന്‍ ഉപയോഗിച്ച് വേറേ ആരും ചക്കാത്തിന് ഒരു കൊള്ളാവുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാം (GUI) ഉണ്ടാക്കുന്നില്ലല്ലോ എന്നു കണ്ടാണ് 2002-ല്‍ സിബു തന്നെ ഒരു പ്രോഗ്രാം എഴുതിയത്.

    ഇന്നിപ്പോള്‍ ആ പ്രോഗ്രാമിന്റെ ജനസമ്മതി കൊണ്ട് രണ്ടും പരസ്പരം വേര്‍തിരിച്ചറിയാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

    വറുഗീസ് സാമുവലിന്റെ ‘വാ‘മൊഴിയും പെരിങ്ങോടന്റെ ‘കാ’മൊഴിയും സ്വാര്‍ത്ഥന്റെ ‘ഇള‘മൊഴിയും മറ്റും ഇതേ ‘മൊഴി’ രീതി തന്നെയാണുപയോഗിക്കുന്നത്.

    ഒരുപകാരം ചെയ്യൂ, പ്രോഗ്രാമിങ് ഒക്കെ അറിയാമെങ്കില്‍ വരമൊഴി എഞ്ചിന്‍ ഉപയോഗിച്ച് നല്ലൊരു GUI എഴുതിയുണ്ടാക്കൂ. C, C++, ബേസിക് ഏതു വേണമെങ്കിലും ഉപയോഗിക്കാം.

    വരമൊഴിയേക്കാളും ഗുണമുണ്ടെങ്കില്‍ (ഉദാ: ASCII ക്കു പകരം യുണികോഡു തന്നെ നേരിട്ടു വരുമെങ്കില്‍) രായ്ക്കുരാമാനം എല്ലാവരും രാല്‍‌മിനോല്‍‌വിന്റെ പിന്നാലെ വരും.
    ഞാനുമുണ്ടാവും!

    September 06, 2006 3:01 AM  
  81. Anonymous Anonymous said...

    അതല്ല എന്റെ പ്രശ്നം.. unicode malayalam ചുമ്മാ അങ്ങ് എഴുതിയാപ്പോരേ.. charmap എടുത്തോളൂ.. AnjaliOldLipi എടുത്ത് malayalam characters പെറുക്കിവയ്ക്കൂ.. അവിടെത്തന്നെ അത് unicode specification അനുസരിച്ച് യോജിക്കുന്നത് കാണാം..
    What you are doing is that, you say you promote unicode, but not ready to type in unicode !!! You always need an ascii to unicode converter.
    Isn't it a double talk ?

    ട്രാന്‍സ്‌ലിറ്ററേറ്റുകാര്‍ക്ക് ഏറ്റവും നല്ലത് കാവേരി + മൊഴി ആണെന്ന് ഞാന്‍ പറയും. പുതിയ GUI ഒന്നും ആവശ്യമില്ല.

    ഈശ്വരാ ഇതെന്തൊരു പരീക്ഷണം !!!

    September 06, 2006 3:56 AM  
  82. Blogger Cibu C J (സിബു) said...

    റാല്‍മിനോവേ.. യുണീക്കോഡെന്നാല്‍ കീബോര്‍ഡ് ലേയൌട്ടോ, ഇന്‍പുട്ട് മെത്തേഡോ അല്ല. അത്‌ ഏത്‌ ഭാഷയിലെ അക്ഷരങ്ങളേയും റെപ്രസെന്റ് ചെയ്യുന്ന സംഖ്യകളുടെ ഒരു കൂട്ടം ആണ്. അത്‌ ഇന്റേണല്‍ റിപ്രസന്റേഷന്‍ ആണ്. ആ ഇന്റേണല്‍ റിപ്രസന്റേഷനിലേക്ക്‌ പലവഴിക്കെത്താം. OCR ഉപയോഗിച്ച്‌, സ്പീച് റെക്കഗ്നീഷന്‍ വച്ച്‌, qwerty കീബോര്‍ഡില്‍ തപ്പുകൊട്ടി...

    അതുകൊണ്ട്‌ യുണീക്കോഡില്‍ ടൈപ്പ്‌ ചെയ്യുക എന്നു പറയുന്നതില്‍ അര്‍ഥമില്ല.

    ഇന്‍സ്ക്രിപ്റ്റ് എന്നാല്‍ സിഡാക്കും ഇന്ത്യാഗവണ്മെന്റും പ്രപ്പോസ് ചെയ്ത കീബോര്‍ഡ് ലേയൌട്ടല്ലേ?

    പിന്നെ, എന്താ കാവേരി? ഞാന്‍ കണ്ടിട്ടില്ലല്ലോ.

    September 06, 2006 11:48 AM  
  83. Anonymous Anonymous said...

    കാവേരി , നമ്മുടെ സി-ഡിറ്റിന്റെ ... പക്ഷെ ഒരു കുഴപ്പം .. മൊഴി ഉപയോഗിച്ചാല്‍ SpellChecker വര്‍ക്ക് ചെയ്യുന്നില്ല... അപ്പോപ്പിന്നെ Notepad + മൊഴി ആണ് നല്ലത്...

    September 06, 2006 7:35 PM  
  84. Blogger ഉമേഷ്::Umesh said...

    റാല്‍‌മിനോവേ,

    ഈ മലയാളം കീബോര്‍ഡെന്നു വെച്ചാല്‍ എന്താണു്? അങ്ങാടിയില്‍ കിട്ടുന്ന ഒരു കീബോര്‍ഡാണോ? കമ്പ്യൂ‍ട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന സോഫ്റ്റ്‌വെയറാണോ? അതോ ഓരോ ഗ്ലിഫിനും ഓരോ കീ വെച്ചിട്ടു സംഗതി പെറുക്കിട്ടൈപ്പു ചെയ്യുന്ന രീതിയാണോ?

    ആദ്യത്തേതാണെങ്കില്‍, എവിടെക്കിട്ടും സാധനം? എന്റെ QWERTY കീബോര്‍ഡിനെ അതാക്കാന്‍ പറ്റുമോ?

    രണ്ടാമത്തേതാണെങ്കില്‍, ഏതൊക്കെ സിസ്റ്റങ്ങളില്‍ അതു് ഓടും? എവിടുന്നു് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം? ഒരു പ്രത്യേക കമ്പ്യൂട്ടറില്‍ ഒരു കുത്തകക്കാരന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു പ്രത്യേകരീതിയില്‍ മാത്രമേ ചെയ്യാന്‍ പറ്റൂ എന്നോ മറ്റോ ആണെങ്കില്‍ വേറേ പണി നോക്കേണ്ടി വരും.

    മൂന്നാമത്തേതാണെങ്കില്‍, വലിയ ബുദ്ധിമുട്ടാണു സുഹൃത്തേ. വരമൊഴി വരുന്നതിനു മുമ്പു ചെയ്തു നോക്കിയിട്ടുള്ളതാണു്.

    വിശദവിവരങ്ങള്‍ നന്നായി എഴുതി സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റിടൂ. ഞങ്ങളൊക്കെ ഒന്നു ശ്രമിച്ചു നോക്കട്ടേ. വക്കാരി ഈ പോസ്റ്റില്‍ത്തന്നെ അതിനെപ്പറ്റിയും എഴുതട്ടേ. ആളുകള്‍ക്കു് അവര്‍ക്കിഷ്ടമുള്ള രീതി ഉപയോഗിക്കാമല്ലോ.

    ഒന്നിനു പകരം മറ്റൊന്നുപയോഗിക്കുന്നതു “മുന്നോട്ടു്” ആണെന്നതു ചിലപ്പോള്‍ ഒരു മിഥ്യാധാരണയാവും. ശൌചത്തിനു കൈ ഉപയോഗിക്കാതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ടോയ്‌ലറ്റ് ടിഷ്യൂ ഉപയോഗിച്ചു മുന്നേറൂ എന്നു പറയുന്നതുപോലെയായിരിക്കും അതു്.

    നാലു ഭാഷകളില്‍ ഡോക്യുമെന്റുകള്‍ സ്ഥിരമായി തയ്യാറാക്കുന്ന ഒരാളാണു ഞാന്‍. ഇംഗ്ലീഷൊഴികെയുള്ളവയ്ക്കു ട്രാന്‍സ്ലിറ്ററേഷന്‍ രീതി ഉപയോഗിച്ചു ലിനക്സിലാണു് ഇതു മുഴുവന്‍ ചെയ്യുന്നതു്. (മലയാളത്തിന്റെ ഉദാഹരണം ഇവിടെ.) വേറേ ഏതു രീതിയെക്കാളും ഇതു തന്നെയാണു് എളുപ്പം എന്നാണു് എന്റെ അനുഭവം. വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ മലയാളം കീബോര്‍ഡും പരീക്ഷിച്ചു നോക്കാം.

    “ഇതു വരെ ഇതിനെപ്പറ്റി അറിയില്ലേ,നിങ്ങള്‍ മലയാളിയാണെന്നു പറയാന്‍ ലജ്ജയില്ലേ” എന്നു ചോദിച്ചാല്‍ “ഹിന്ദി പറയാന്‍ അറിയില്ലേ, ഭാരതീയനാണെന്നു പറയാന്‍ ലജ്ജയില്ലേ?” എന്നു ചോദിച്ച ഒരു ഗോസായിയോടു പറഞ്ഞ മറുപടി എന്റെ കയ്യിലുണ്ടു്. പിറന്നു വീണപ്പോള്‍ മുതല്‍ പട്ടടയിലെടുക്കുന്നതു വരെ ഹിന്ദിയെ നന്നാക്കേണ്ടതു ഗോസായിയുടെ നിലനില്പിന്റെ പ്രശ്നമായിരുന്നു.

    September 06, 2006 9:41 PM  
  85. Anonymous Anonymous said...

    നമുക്കൊരു കാലത്തും ഒരു മലയാളം keyboard വേണ്ട എന്നാണെങ്കില്‍ ഓക്കെ....

    September 07, 2006 4:31 PM  
  86. Blogger myexperimentsandme said...

    റാല്‍മിനോവേ, ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ച പല സാങ്കേതിക പദങ്ങളെപ്പറ്റിയും എനിക്ക് വലിയ പിടിപാടില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം റാല്‍‌മിനോവിന് താത്‌പര്യം മലയാളം കീബോഡില്‍ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്‌ത് അത് കമ്പ്യൂട്ടറില്‍ തെളിഞ്ഞ് വരുന്ന രീതിയാണ്. വരമൊഴി/മൊഴി യൊക്കെപ്പോലെ മംഗ്ലീഷില്‍ ടൈപ്പ് ചെ‌യ്‌ത് മലയാളത്തില്‍ വരുന്ന രീതിയല്ല (ഞാന്‍ മനസ്സിലാക്കിയത് തെറ്റാണെങ്കില്‍ ക്ഷമിക്കണേ).

    എന്റെ മുന്നില്‍ രണ്ട് കീബോഡുകള്‍-ഒന്ന് ഇംഗ്ലീഷ്, മറ്റേത് മലയാളം. ഇംഗ്ലീഷ് കീബോഡില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്‌ത് ഞാന്‍ മൊഴി വഴി ഞാന്‍ മലയാളത്തില്‍ ഈ കമന്റ് എഴുതുന്നു.

    ഇനി മലയാളം കീബോഡില്‍ മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്‌ത് ഞാന്‍ ഈ കമന്റെഴുതുന്നു.

    ഒരു മലയാളി എന്ന നിലയില്‍ ഈ രണ്ട് പ്രക്രിയകളും എന്നില്‍ ഉണ്ടാക്കുന്ന വ്യത്യാസങ്ങള്‍, അല്ലെങ്കില്‍ എനിക്കുണ്ടാകുന്ന ഗുണങ്ങള്‍/ദോഷങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ? അതുപോലെ ഈ രണ്ട് പ്രക്രിയകളും മലയാള ഭാഷയ്‌ക്ക് ഉണ്ടാക്കുന്ന ഗുണങ്ങള്‍/ദോഷങ്ങള്‍ എന്തൊക്കെയാണെന്നും പറയാമോ?

    September 07, 2006 4:49 PM  
  87. Anonymous Anonymous said...

    മലയാളം Supported OS ഇല്ലാത്തവര്‍ക്ക് വരമൊഴിയേക്കാള്‍ നല്ലൊരു വരം കിട്ടാനില്ല.
    നാം മലയാളം Support ഉള്ള OS ലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന നിഗമനത്തിലാണ് ഞാനിതൊക്കെ എഴുതിയത്.

    വക്കാരി നിരീക്ഷിച്ചത് ശരി.

    മലയാളം മലയാളത്തിലെഴുതുമ്പോളെനിക്കൊരു സുഖം തോന്നുന്നുണ്ട്. അതുകൊണ്ടാണ് ഞാനിത് തപ്പിപ്പിടിച്ച് എഴുതുന്നത്.
    ഇവിടെ അറബികള്‍ അറബിക് ഉപയോഗിക്കുന്നത് എനിക്ക് അസൂയ തോന്നിയിരുന്നു.. ഇപ്പോള്‍ നമുക്കും അങ്ങനെ പറ്റുമെന്നായപ്പോള്‍ നാമത് തള്ളിക്കളയുന്നത് കാണുമ്പോള്‍ ഒരു നിരാശ....

    September 08, 2006 2:17 AM  
  88. Anonymous Anonymous said...

    മലയാളം Supported OS ഇല്ലാത്തവര്‍ക്ക് വരമൊഴിയേക്കാള്‍ നല്ലൊരു വരം കിട്ടാനില്ല.
    നാം മലയാളം Support ഉള്ള OS ലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന നിഗമനത്തിലാണ് ഞാനിതൊക്കെ എഴുതിയത്.

    വക്കാരി നിരീക്ഷിച്ചത് ശരി.

    മലയാളം മലയാളത്തിലെഴുതുമ്പോളെനിക്കൊരു സുഖം തോന്നുന്നുണ്ട്. അതുകൊണ്ടാണ് ഞാനിത് തപ്പിപ്പിടിച്ച് എഴുതുന്നത്.
    ഇവിടെ അറബികള്‍ അറബിക് Keyboard ഉപയോഗിക്കുന്നത് കാണുമ്പോള്‍ എനിക്ക് അസൂയ തോന്നിയിരുന്നു.. ഇപ്പോള്‍ നമുക്കും അങ്ങനെ പറ്റുമെന്നായപ്പോള്‍ നാമത് തള്ളിക്കളയുന്നത് കാണുമ്പോള്‍ ഒരു നിരാശ....

    September 08, 2006 2:20 AM  
  89. Blogger myexperimentsandme said...

    എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു പേനയെടുത്ത് പേപ്പറില്‍ മലയാളം അക്ഷരങ്ങള്‍ എഴുതുമ്പോള്‍ എനിക്ക് നല്ലൊരു സന്തോഷം തോന്നും. പക്ഷേ ഒരു കീബോഡില്‍ മലയാള അക്ഷരത്തില്‍ ഞെക്കി അതേ അക്ഷരം സ്ക്രീനില്‍ തെളിഞ്ഞ് വരുന്നതും ആ അക്ഷരത്തിന്റെ തന്നെ മംഗ്ലീഷ് അടിച്ച് അത് മലയാളമായി സ്ക്രീനില്‍ തെളിഞ്ഞ് വരുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല.

    September 08, 2006 10:40 AM  
  90. Blogger Adithyan said...

    ഞാനും വക്കാരിയെ പിന്താങ്ങുന്നു.
    പ്രായോഗികതയ്ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം.

    September 08, 2006 12:09 PM  
  91. Anonymous Anonymous said...

    ക്ഷമിക്കണേ, കുട്ടികളെ നാം മലയാളം പഠിപ്പിക്കേണ്ടത് എങ്ങനെയാണ്... ക എന്നാണോ , ka എന്നാണോ ; ഴ എന്നാണോ zha എന്നാണോ .....

    The problem is we dont have a malayalam keyboard right now.. When it is widely available in the market, you might change your opinion. It is so easy to use and natural too...
    The transliteration scheme wont go away. It is to stay. It'll be more beneficial to pesons who really dont know malayalam or very fast with english keyboards....I have a modified keyboard with direct chillus.. I will modify it again when the problem with chillu in unicode is solved and can be made public..It is just the mal kb available with the OS with a few ligatures added for chillus..

    September 08, 2006 5:24 PM  
  92. Blogger viswaprabha വിശ്വപ്രഭ said...

    It'ട all money, dear, MONEY!

    1. The Arabic keyboard had some kind of standard from the typewriter age. Do you remember how they were using AW 3.0 universally in all computers until Windows 3.11?

    When Windows 3.11 Arabic Version came, all of them were just entering the common man's computer age. And that single year ensured that there is a standard that will go on and on.

    2. The basic set of arabic letters are so small compared to Indic conjuct formations.

    3. Latin-Arabic transliteration would be so complicated. Every other arab uses a different phonetic convention for english transliteration.

    4. For Arabs, they will live and die with the Arabic scripts. How many of our expatriated (and even domestic) Malayalees presently keep their mother-toungues' script close to their heart?

    5. Malayalam specifically did not have any common man's standard on the keyboard. To add insult to the injury, we had a RENNOVATED set of new LIPI too.

    BUT ON TOP OF ALL THESE,
    It's money!

    Who would bother to make a keyboard of malayalam inscript layout, if they are not sure about it's market feasibility?
    Try selling a few!

    Whereas, the Arabic keyboard is a STANDARD peripheral that any vendor has to sell in Middle-East, north africa and many other regions!

    It's big money, dear, big money!

    So have some STANDARD first, then We will sell ideas!

    September 08, 2006 5:57 PM  
  93. Blogger viswaprabha വിശ്വപ്രഭ said...

    ആഹാ! ഇതാ ഒരു സെഞ്ചുറി!

    വൌ!

    September 08, 2006 6:51 PM  
  94. Blogger myexperimentsandme said...

    ഹ...ഹ...വിശ്വേട്ടന് അഭിനന്ദനങ്ങള്‍.

    അങ്ങിനെ ഓഫില്ലാതെയും നൂറടിച്ചു :)

    ഇത് വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും ഇവിടുത്തെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത എല്ലാവര്‍ക്കും ഇവിടെ വന്ന എല്ലാവര്‍ക്കും പൊരിഞ്ഞ നന്ദി. ആര്‍ക്കെങ്കിലുമൊക്കെ ഏതെങ്കിലുമൊക്കെ രീതിയില്‍ പ്രയോജനപ്പെട്ടെങ്കില്‍ എന്റെ കൃതാവ് ആര്‍ത്ഥനായി.

    September 08, 2006 7:06 PM  
  95. Anonymous Anonymous said...

    വിശ്വേട്ടാ,
    ഇന്‍സ്ക്രിപ്റ്റ് ഇപ്പോഴും സ്റ്റാന്‍ഡേര്‍ഡ് അല്ലേ ?
    സ്റ്റിക്കറുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ Big money ഒഴിവാക്കാം.

    ക്ക കിട്ടാന്‍ ഞാന്‍ ക ് ക അടിക്കുന്നു, അല്ലെങ്കില്‍ AltGr ക അടിക്കുന്നു.

    September 10, 2006 9:12 PM  
  96. Anonymous Anonymous said...

    മഞ്ജിത്ത്‌ മാഷേ....

    ഒരു വലിയ സഹായം ചോദിച്ചോട്ടേ??...

    ഏകദേശം 5 മാസം ആയി ഞാന്‍ മലയാളം ബ്ലോഗുകള്‍ സ്ഥിരമായി വായിക്കറുണ്ട്‌....

    ഇതില്‍ നടക്കുന്ന മിക്കവാറും സംഭവങ്ങളും അറിയാറുമുണ്ട്‌...

    ഇഞ്ജി പറഞ്ഞ പോലെ അഡിക്റ്റായോ എന്നു വരെ സംശയിച്ചിട്ടുണ്ട്‌...

    അതുകൊണ്ട്‌ സ്വന്തമായി ബ്ലോഗ്‌ തുടങ്ങണമെന്നു വളരെ ആഗ്രഹമുണ്ട്‌...

    സെറ്റിങ്ങ്സ്‌ ഒക്കെ മനസിലക്കിയെടുത്തു...

    ചെറിയ ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു.

    ഒക്കെ കൊള്ളാം.... പക്ഷേ... ഒരു ചിന്ന പ്രശ്നം...

    എന്റെ തൊഴില്‍ 'വൈദ്യം '... അതും അമേരിക്കയില്‍...

    മെഡിക്കല്‍ ബ്ലോഗ്‌ മലയാളത്തില്‍ തുടങ്ങാനാണുദ്ദേശം....

    സ്ഥലം അമേരിക്കയായതുകൊണ്ടും, തൊഴില്‍ ഇതായതുകൊണ്ടും.... "ഡിസ്ക്ലൈമര്‍" അത്ത്യാവശ്യം.... ( ഐ ആം ഷുവര്‍ യു അണ്ടര്‍സ്റ്റാന്റ്‌. )

    അപ്പോ പറഞ്ഞു വന്നത്‌... താഴെ കൊടുത്തിരിക്കുന്ന ഡിസ്ക്ലൈമര്‍ മലയാളത്തിലേക്ക്‌ തര്‍ജ്ജിമ ചെയ്യുവാനുള്ള ഭാഷാ ജ്നാനം എനിക്കില്ല....

    അത്‌ വായിച്ച്‌ പരിഭാഷ ചെയ്തു തരുമോ?.....


    ഇതൊരു വന്‍ സഹായമാണു ചോദിക്കുന്നതെന്നറിയാം..... വളരേ ഏറെ സമയം വേണ്ട പരിപാടി......

    അതുകൊണ്ടു തന്നേ ... സമയമെടുത്ത്‌ ചെയ്താല്‍ മതി, ഈവന്‍ 2/ 3 മാസം

    മാത്രമല്ല, എനിക്കു നാളെ തന്നെ ബ്ലോഗ്‌ തുടങ്ങി 100 പോസ്റ്റ്‌ പോസ്റ്റാനൊന്നുമില്ല

    ...........

    ഇതൊരു പബ്ലിക്‌ ഫോറമായതു കൊണ്ടു പേരും നാളുമൊന്നും ഇവിടെ ഇടുന്നില്ല...

    എന്റേ ഇമെയില്‍ ഇതാണു :

    ഒരു മെയില്‍ അയച്ചാല്‍ പരിചയപ്പെടാമായിരുന്നു.

    അപ്പോള്‍ അഡ്വാന്‍സ്‌ ആയി താങ്ക്സ്‌....

    പിന്നെ, ബുദ്ധിമുട്ടാണങ്കില്‍ തുറന്നു പറയണം.....എന്നാലും താങ്കളോടുള്ള ആദരവ്‌ ഒട്ടും കുറയുകയില്ല കേട്ടോ....

    കുട്ടിയേടത്തിക്കും, ഹന്ന മോള്‍ക്കും സുഖം തന്നെ എന്നു ബ്ലോഗിലൂടെ മനസിലാക്കി :)
    ................................

    Disclaimer:
    We, the bloggers of the World Wide Web, in order to facilitate the transfer of information online, ensure our voices are heard, provide accurate news and opinionated perspective in the face of an increasingly defunct and exempt media, and to poke fun at our culture's inane obsession with liability, do abide by, adhere to and generally follow this Blog Disclaimer."

    ARTICLE I: TERMS OF ACCEPTANCE

    By accessing this website, a web browser (user) is familiar with and accepts the following disclaimer.

    ARTICLE 2: TERMS OF USE

    Section 1

    Clause 1: The views expressed by the contributor(s) on this site do not necessarily reflect the views of this site, the views of those who link to this site, the views of this site’s web host, template designer, or any other organization, service, logo, insignia or avatar in any way connected with this site.

    Clause 2: The views expressed by a contributor(s) on this site may or may not be the views of the author.

    Clause 3: Comments on this site are the sole responsibility of their writers and the accuracy and completeness of comment content is not guaranteed.

    Clause 4: All trademarks, service marks, collective marks, design rights, personality rights, copyrights or registered names used or cited by this site are the property of their respective owners.

    Section 2


    Clause 1: This site does not offer legal, medical, physiatric, veterinary or any other kind of professional advice. Nothing on this site should be construed as professional advice.

    Clause 2: The information provided herein is of a general nature and cannot substitute for the advice of a licensed professional. A competent authority with specialized knowledge is the only one who can apply it to the circumstances of your case.

    Clause 3: Please contact the local bar association, law society, neighborhood association of jurists, medical board, county hospital, phone book, online directory, Google or local emergency number in your jurisdiction to obtain a referral to a competent professional if you do not have other means of contacting an attorney-at-law, lawyer, civil law notary, barrister, solicitor, medical professional, coroner or any other professional

    ARTICLE 3: LINK POLICY

    Clause 1: This site has no control over the information you access via outbound link(s) in the post text, sidebar, header, footer or comment sections.

    Clause 2: This site does not endorse linked site(s), cannot guarantee the accuracy of any information found on said sites or the correctness of any analysis found therein and should not be held responsible for it or the consequences of a user’s use of that information.

    Clause 3: This site may inadvertently link to content that is obscene, prurient, useless, hate speech or pornographic. This site in no way condones, endorses or takes responsibility for such content.

    ARTICLE 4: PUBLICATION

    Section 1

    Clause 1: Publication of information found on this site may be in violation of the laws of the country or jurisdiction from where you are viewing this site’s content.

    Clause 2: This site publishes content and is maintained in reference to the protections afforded it under local, state, provincial, international and federal law.

    Clause 3: Laws in your jurisdiction may not protect or allow the same kinds of speech or distribution.

    Clause 4: This site does not encourage, condone, facilitate or protect the violation of any laws and cannot be responsible for any violations of such laws.

    Section 2

    Clause 1: Because the World Wide Web is an integrated net of communication, this site encourages the distribution of its content. Cross, reciprocal or just plain friendly hyper linking is consistent with this information sharing and this disclaimer should not be construed as a condemnation of said practices.

    Clause 2: Any reproduction of this site’s content must credit the site by name and Uniform Resource Locator (URL).

    Clause 3: Should you link to this domain or use, reproduce, or republish the information contained herein, you alone are responsible for that action.


    ..................................


    please let me know what you think, and any criticism from you is welcome.

    thanks again Manjith...

    September 30, 2006 11:08 AM  
  97. Anonymous Anonymous said...

    I forgot to add the email ID in the above message ...

    please reply to : mallublogger@yahoo.com

    September 30, 2006 11:11 AM  
  98. Anonymous Anonymous said...

    മഞ്ജിത്തും , കുട്ടിയേടത്തിയും ഇടക്കു പറയുന്ന പോലെ ...

    ഞാന്‍ എന്നേ കൊണ്ടു തന്നെ തോറ്റു....

    മുകളില്‍ ഇട്ടിരിക്കുന്ന കമന്റ്സ്‌ സ്ഥലം മാറിപ്പോയീ എന്നിപ്പഴാ മനസിലായെ..... ( മഞ്ജിത്തിന്റെ പോസ്റ്റിന്റെ ലിങ്ക്‌ ക്ലിക്കി വഴിതെറ്റിപ്പോയീ)


    എന്നലും സാരമില്ല.... ഇവിട കിടക്കട്ടേ....

    വാക്കരി മാഷോ, ഉമേഷ്‌ മാഷോ, പെരിങ്ങോടനോ .അതോ മറ്റ്‌.. ആരെങ്കിലും ( നേരാംവണ്ണം മലയാളമറിയുന്ന ) ഒന്നു സഹായിക്കണേ......സമയമുള്ള പോലെ....

    mallublogger@yahoo.com

    September 30, 2006 11:29 AM  
  99. Anonymous Anonymous said...

    F§ns\ ARvPen

    November 11, 2006 3:53 PM  
  100. Anonymous Anonymous said...

    യാതൊരു സോഫ്റ്റ്വെയറുകളുടെയും സഹായമില്ലാതെ ഞാന് ഇപ്പോള് ചെയ്യുന്നതു പോലെയും മലയാളത്തില്‍ ബ്ലോഗ് ചെയ്യാം സുഹൃത്തുക്കളെ

    November 11, 2006 4:26 PM  
  101. Anonymous Anonymous said...

    ആദ്യമായി മലയാളത്തില്‍ ഒരു കമന്റു എഴുതുന്നു.
    നന്ദി.
    വക്കാരിയുടെ ലേഖനം വളരെ ഉപകരിച്ചു.

    December 26, 2006 3:38 PM  
  102. Anonymous Anonymous said...

    വളരെ നല്ല ലേഖനം.എനിക്കുപകരിച്ചു. ഞാനും ഒന്ന് ബ്ലോഗിക്കോട്ടെ. എന്നിട്ട് വേണം ഇവിടെ ഒരു അടിപൊളി ബ്ലോഗുണ്ടാ‍ക്കാന്‍!!!!!

    January 01, 2007 7:31 PM  
  103. Blogger ...പാപ്പരാസി... said...

    നന്നായി മാഷെ,എങിനെയാ ഇതൊക്കെ ചെയ്യുക എന്ന് പരഞ് തന്നതിന്‍ നന്ന്ദി..

    January 02, 2007 5:53 AM  
  104. Anonymous Anonymous said...

    മലയാളത്തെ യൂണികോഡിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ സംബ്ന്ധിച്ചു ഒരു ശില്‍പശാല തിരുവനന്തപുരത്തുവെച്ചു നടന്നു. എന്‍കോഡിങ്ഗിനെ സംബ്ന്ധിച്ച തര്‍ക്ക വിഷയങ്ങളില്‍ സമവായമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനെപ്പറ്റി 'വ്യാകരണം വഴിമാറുന്നു; യൂണികോഡ്‌ വിവാദം വീണ്ടും' എന്ന തലക്കെട്ടില്‍ 2007 ജൂണ്‍ 25 ന്‌ മലയാള മനോരമയില്‍ വന്ന വാര്‍ത്തയാണു ചുവടെക്കൊടുത്തിരിക്കുന്നത്‌.

    "മലയാളം ലിപി കംപ്യുട്ടറില്‍ ടൈപ്പ്‌ ചെയ്യുന്നതിനു ഏകീകൃത വ്യവസ്തയുണ്ടാക്കുന്നതിനുള്ള യൂണിക്കോഡ്‌ എന്‍കോഡിങ്ങിനെചൊല്ലി വിവാദം വീണ്ടും പുകയുന്നു. ഇതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പലതും ഭാഷയുടെ അടിസ്ഥാന വ്യാകരണത്തിനു വിരുദ്ധമാണെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്‌.
    സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ വിസര്‍ഗ്ഗം വ്യഞ്ജനമാണെന്നും അതു 'ഹ'കാരമാണെന്നും പറയുന്നു. ഇതു ഒരു വ്യാകരണ പണ്ഡിതനും സങ്കല്‍പിക്കുകപോലും ചെയ്യാത്തകാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിസര്‍ഗം 'ഹ'കരത്തിന്റെ ശുദ്ധവ്യജ്ഞനമാണെങ്കില്‍ അതിന്റെകൂടെ സ്വരം ചേര്‍ന്നാല്‍ ആ വ്യജ്ഞനം തെളിയണം. എന്നാല്‍ ഭാഷയില്‍ എവിടെയും വിസര്‍ഗ്ഗത്തോട്‌ 'അ'കാരം ചേര്‍ന്നാല്‍ 'ഹ'കാരമാകുന്നില്ല. മറിച്ചു വിസര്‍ഗ്ഗം സന്ധികാര്യങ്ങളില്‍ രേഫമായും 'സ'കാരമായും മറ്റുമാണു മാറുന്നത്‌.
    റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത്‌ വിസര്‍ഗത്തെ സ്വരചിഹ്നങ്ങളുടെ കൂട്ട്തത്തിലാണു ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഹ്മ, ഹ്ന എന്നീ കൂട്ടക്ഷരങ്ങളെ പിരിച്ചെഴുതുന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടിലെ നിഗമനങ്ങളെയും ചില ഭാഷാ ശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്യുന്നു.
    ഭാരതീയ ഭാഷകള്‍ എന്‍കോഡ്‌ ചെയ്യാന്‍ 128 സ്ലോട്ടുകളാണു യൂണികോഡ്‌ നീക്കിവച്ചിട്ടുള്ളത്‌. സ്വരങ്ങള്‍, വ്യജ്ഞനങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയാണു ഇതില്‍ എന്‍കോഡ്‌ ചെയ്യുക. ഈ അടിസ്ഥാന അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങള്‍ ഇവയില്‍ നിന്നുണ്ടാക്കിയെടുക്കണം. ഇപ്രകാരം 65000 വരെ കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കിയെടുക്കാം.
    എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം സ്വരങ്ങളും, വ്യജ്ഞനങ്ങളും അവയില്‍ നിന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളും ചേര്‍ന്നാല്‍ 128 എണ്ണമേ വരാവു എന്നാണു. അതിനായി കുറെയേറെ അടിസ്ഥാന അക്ഷരങ്ങളും മലയാള അക്കങ്ങളുമെല്ലാം നീക്കം ചെയ്തതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. മലയള അക്ഷര സഞ്ചയത്തെ 128 കള്ളിയില്‍ ഒതുക്കാനുള്ള നീക്കമായാണു വിമര്‍ശകര്‍ ഇതിനെ കാണുന്നത്‌.
    സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ രചന അക്ഷരവേദി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളടക്കം ഒട്ടേറെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു."

    26 ന്‌ അതേ പത്രത്തില്‍ വന്ന വാര്‍ത്ത കൂടി ഇതേൊടെൊപ്പം ചേര്‍ക്കുന്നു.

    ചില്ല് എന്‍കേൊഡ്‌ ചെയ്യരുത്‌ ഃ ശില്‍പശാല.
    ---------------------------------------

    "തിരുവനന്തപുരം ഃ മലയളം യൂണികേൊഡില്‍ ചില്ല് എന്‍കേൊഡ്‌ ചെയ്താല്‍ ഇന്റര്‍നഷണല്‍ ഡെൊമെയ്‌ന്‍ സിസ്റ്റത്തില്‍ വന്‍ പാളിച്ചകളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകുമെന്നു കേരളസര്‍വ്വകലാശാല സംഘടിപ്പിച്ച ശില്‍പശാലയില്‍ ഐടി, ഭാഷാ വിദഗ്‌ദര്‍ മുന്നറിയിപ്പു നല്‍കി.
    യൂണികേൊഡ്‌ എന്‍കേൊഡിങ്ങ്‌ വിദഗ്‌ധ സമിതിയാണ്‌ ചില്ലക്ഷരങ്ങള്‍ എന്‍കേൊഡ്‌ ചെയ്യണമെന്നു ശുപാര്‍ശ ചെയ്‌തത്‌. ഈ രീതിയില്‍ ചില്ലക്ഷരം വരുന്ന ഡെൊമെയ്‌ന്‍ നെയ്‌മുകള്‍ രെജിസ്റ്റര്‍ ചെയ്‌താല്‍ സമാനമായ പേരില്‍ ഒന്നിലേറെ വെബ്‌ സൈറ്റുകള്‍ ഉണ്ടാക്കാം. ഇതു സാബത്തിക ക്രമക്കേടുകള്‍ക്ക്‌ അവസരം നല്‍കും.
    വെബ്‌ സൈറ്റുകളുടെ സുരക്ഷിതത്വവും വിശ്വാസ്യതയും നഷ്ടപ്പെടാനും ഇതു കാരണമാകുമെന്നും പശ്‌ചാത്യ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പേൊള്‍ കേൊടിക്കണക്കിനു ഡോളറിന്റെ തട്ടിപ്പ്‌ നടന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി."

    താങ്കളുടെ ബ്ലേൊഗില്‍ ഇതേ പറ്റിയുള്ള കാര്യങ്ങള്‍ വായിച്ചപ്പേൊള്‍ പത്രത്തില്‍ കണ്ട ഇക്കാര്യങ്ങള്‍ കൂടി അറിയിക്കണമെന്നൊരു ഉള്‍വിളി.

    ചന്ദ്ര കുമാര്‍. npck@hotmail.com

    January 26, 2007 3:38 PM  
  105. Anonymous Anonymous said...

    വക്കാരി മാഷേ പോസ്റ്റ് ഉഗ്രനായിട്ടുണ്ട്. നന്നായി, പുതുതായിവരുന്നവര്‍ക്ക് വളരെ പ്രയോജനം ചെയ്യും.
    ആശംസകള്‍
    ഷാനവാസ് ഇലിപ്പക്കുളം

    February 01, 2007 7:37 PM  
  106. Anonymous Anonymous said...

    ഇഷ്ടായിട്ടോ.

    February 01, 2007 7:52 PM  
  107. Anonymous Anonymous said...

    ഇഷ്ടായിട്ടോ.

    February 01, 2007 8:00 PM  
  108. Anonymous Anonymous said...

    നന്ദി സുഹൃത്തേ...മംഗ്ളീഷില്‍ ടൈപ്പ് ചെയ്തത് ചെക്ക് ചെയ്തു കയറ്‍റുകയാണ്‍!..ഒരു പരീക്ഷണം...

    March 03, 2007 1:59 PM  
  109. Anonymous Anonymous said...

    ആദ്യമായി മലയാളത്തില്‍ എഴുതിയത് പോസ്റ്റായില്ല..എന്തായാലും മലയാളം റ്റൈപ് ചെയ്യുന്നത് ശരിയാവുന്നുണ്ട്...വരമൊഴിയില്‍ കുറെക്കാലമായി കയിലു കുത്താ‍ന്‍ തുടങിയിട്ട്..

    നന്ദി....സുഹൃത്തേ....

    ഇനി ഒരു ബ്ലോഗ് തുടങി നാട്ടുകാരെ ബുദ്ധിമുട്ടിച്ചിട്ടു തന്നെ കാര്യം..ഒരു കാര്യം പഠിച്ചാല്‍ പ്രയോഗിക്കേണ്ടേ?

    March 04, 2007 2:40 AM  
  110. Blogger Village Rat said...

    എന്റമ്മച്ചീ... ഇതിനകത്ത്‌ ഇങ്ങനത്തെ ഒരു കൂട്ടരും ബഹളോം ഒക്കെ ഒണ്ടെന്ന് ആരരിഞ്ഞൂ.. പരിപാടി കൊള്ളാം ചേട്ടന്മരേ.. സമ്മതിച്ചു

    April 01, 2007 1:54 AM  
  111. Anonymous Anonymous said...

    ഇത് മൊഴി കീമാപ്പ് ഉപയൊഗിച്ച് റ്റൈപ്പ് ചെയ്തതാണ്‍ .. ഈ ലേഖനം വളരെ പ്രയോജനപ്രദമാണ്‍. ആശംസകള്‍ ..

    May 10, 2007 5:21 PM  
  112. Blogger FX said...

    വന്നു.......... കണ്‍ടു............... കീഴടക്കിയൊ?)നന്ദി !!!!!

    May 27, 2007 5:05 PM  
  113. Blogger മന്‍സുര്‍ said...

    dear vakaarimashta
    ethrayum nalla oru vivaranam thanathinu nandi.theerchayayum ee vishadheekaranam njaanghale poleyulla puthia bloggersinnu gunam cheyunnu ennu ariyikatte.
    ini oru samshayam bhaki...photos enghineyaanu add cheyuka ennu koodi vishadeekarichu paranjhu tharanam ennu apeshikunnu.
    sasneham
    manzu
    callmehello

    June 16, 2007 6:52 PM  
  114. Blogger shams said...

    എന്നേപ്പോലുള്ള തുടക്കക്കാര്‍ക്ക് വളരെ ഉപകാരപ്രദമയ,താങ്കളുടെ ഈ ഉദ്യമത്തിനു നന്ദി

    June 19, 2007 4:30 PM  
  115. Blogger കരിപ്പാറ സുനില്‍ said...

    സര്‍,
    താങ്കളുടെ ‘ എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം ‘ എന്ന ബ്ലോഗ് വളരേ പ്രയോജനപ്രദമാണ്. അതിന്റെ ലിങ്ക് ഞങ്ങളുടെ സ്ക്കൂളിന്റെ ബ്ലോഗിലേയ്ക്ക് ഇടുവാന്‍ അനുവദിയ്ക്കണമെന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു.കുട്ടികള്‍ക്ക് അത് ഗുണം ചെയ്യും.
    താങ്കളുടെ ഇ-മെയില്‍ ബ്ലോഗില്‍ ഒരിടത്തും കാണാനില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ കമന്റു മുഖേന അനുവാദം തേടാനിടയായത്.
    പിന്നെ, ഒരു സംശയം
    ബ്ലോഗിന്റെ പേരിലെ ‘എങ്ങിനെ’ എന്നത് ശരിയാണോ? ‘എങ്ങനെ ‘ അല്ലേ ശരി?
    പന്മന രാമചന്ദ്രന്‍ നായരുടെ തെറ്റില്ലാത്ത മലയാളത്തെ അടിസ്ഥാനമാക്കി പറഞ്ഞുവെന്നുമാത്രം
    പ്രതേകിച്ചും ബ്ലോഗിന്റെ പേരാകുമ്പോള്‍
    ആശംസകളോടെ
    karipparasunil@yahoo.com
    കരിപ്പാറ സുനില്‍

    July 28, 2007 8:10 PM  
  116. Anonymous Anonymous said...

    ഐ.എസ്.എം. അക്ഷരങ്ങളെ വരമൊഴിയിലെക്കു മാറ്റാനുള്ള വിദ്യ പറഞ്ഞുതരുമോ‍

    August 20, 2007 4:34 AM  
  117. Blogger un said...

    സുഹൃത്തേ,
    മലയാളത്തില്‍ ഒടുക്കം എനിക്കും ഒരു ബ്ലോഗ് സ്വന്തം.. സഹായത്തിന് നന്ദി..

    August 31, 2007 5:50 PM  
  118. Blogger Unknown said...

    ഉപകാരം ആയിട്ടൊ
    നന്നായി.

    October 03, 2007 7:44 AM  
  119. Blogger kerala today said...

    nammal upayogikkunna computeril anjali lipi illenkil epprakaram athu download chaithekkam.
    pl.reply soon.
    kind regards,
    balachandran puthiyadath

    October 10, 2007 1:48 PM  
  120. Blogger ജഹനാര said...

    വരമൊഴി ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്തത്‌ ഇന്റ്ര്നെറ്റ്‌ എക്സ്‌ പ്ലോറ റില്‍ കുഴപ്പമില്ല.പക്ഷേ മോസില്ലയില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍..എന്താ ചെയ്യുക?

    October 22, 2007 4:53 PM  
  121. Blogger ഐ.പി.മുരളി|i.p.murali said...

    എനിക്കിഷ്ടായീട്ടോ ഈ മലയാളം എഴുത്ത്.

    October 29, 2007 9:28 PM  
  122. Blogger Rare Rose said...

    hii vakkarimasta..,njan mozhi install cheytu..but blog ezutumbol bayankara spelling mistakes..ഉദഹരനമയി...kando..njan udaharanamayi ennanu uddesichathu..but varunnathu inganem..njan enthu cheyyum..njan putiya aalanu...enikku itine patty oru idea um illa..so pls clear my doubts.........

    November 05, 2007 3:29 PM  
  123. Blogger Rare Rose said...

    oru doubt koode chodichotte...njan anjalium varamozhium install cheytu..mozhi undenkil appol matte sambhavam vende??pinne varamozhi yil manglishil type cheytittu malayalathil varunilla...enikku sankadam varunnu....ithinoru pariharam udane parayumallo...

    November 05, 2007 3:39 PM  
  124. Blogger Viswaprabha said...

    Rare Rose,

    Since you have not provided any mail IDs to contact, I am not sure if this will reach you.

    1. മൊഴി കീമാന്‍ ഉണ്ടെങ്കില്‍ വരമൊഴി നിര്‍ബന്ധമില്ല. ഏതെങ്കിലും ഒന്നു മതി മലയാളം എഴുതാന്‍.

    2. വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞ് ഒരു കാര്യം കൂടി ചെയ്യണം. \Program Files\Varamozhi Editor\Fonts എന്ന ഫോള്‍ഡറില്‍ Matweb.ttf എന്ന ഒരു ഫോണ്ട് ഫയല്‍ കാണും. അത് \Windows\Fonts എന്ന ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യണം. എങ്കിലേ വരമൊഴിയില്‍ ഇംഗ്ലീഷ് അടിക്കുന്നതിനനുസരിച്ച് മലയാളവും വലതുവശത്ത് കാണാനാവൂ.

    ഇങ്ങനെ വരമൊഴിയില്‍ ഒരിക്കല്‍ മലയാളം ശരിയായി തയ്യാറാക്കിക്കഴിഞ്ഞാല്‍ Control-U അടിക്കുക. ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ ഒരു പുതിയ വിന്‍ഡോ തുറന്നുവരും. അതില്‍ കാണുന്ന മലയാളമാണ് ശരിയായ യുണികോഡ് മലയാളം. അത് പിന്നീട് ആവശ്യം പോലെ കോപ്പി ചെയ്ത് ബ്ലോഗിലേക്കോ മറ്റു പ്രോഗ്രാമുകളിലേക്കോ പേസ്റ്റ് ചെയ്യാവുന്നതാണ്.

    3. ശരിയായ മലയാളം തന്നെ അക്ഷരത്തെറ്റുകളില്ലാതെ വരാന്‍ ഇംഗ്ലീഷില്‍ ടൈപ്പുചെയ്യുന്നതിന് ഒരു പ്രത്യേക ക്രമം വേണം. അല്ലെങ്കിലെങ്ങനെയാണ് കമ്പ്യൂട്ടറിന് നാം ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാവുക?

    ഉദാ:
    a അ
    aa ആ
    i ഇ
    ee ഈ
    u ഉ
    oo ഊ
    e എ
    E ഏ
    ai ഐ
    o ഒ
    O ഓ
    au ഔ
    അം

    ka ക
    Ka അല്ലെങ്കില്‍ kka - ക്ക

    ഇങ്ങനെ....
    കൂടുതല്‍ വിവരങ്ങള്‍ക്ക് http://varamozhi.wikia.com എന്ന സൈറ്റില്‍ പോയി Help കാണുക.

    November 06, 2007 8:58 AM  
  125. Blogger Rare Rose said...

    Hi viswaprabha..thanku 4 ur information...itrem pettennu reply kittumennu vicharichilla.....but..ente computeril matweb 18 pt font ennanu kanunnathu..malayalam vere windowil kittunnundu..but manglishil ezutumbol athinte right side il varunnilla..ee doubt koode paranju tharane...

    November 06, 2007 7:02 PM  
  126. Blogger Sal said...

    നന്ദിയുണ്ടു കേട്ടോ..ഇതു വായിച്ചു ഞാനും ഒരു ബ്ലോഗുണ്ടാക്കി..

    November 16, 2007 2:40 AM  
  127. Blogger Suvi Nadakuzhackal said...

    ഇപ്പം http://www.google.com/transliterate/indic/Malayalam വന്നത് കൊണ്ടു ഈ പണി എല്ലാം ഒത്തിരി എളുപ്പം ആയി. എവിടെ നിന്നും ഉപയോഗിക്കാമെന്നായി.

    November 23, 2007 6:45 AM  
  128. Anonymous Anonymous said...

    പ്രിയപ്പെട്ട വക്കാരിമിഷ്ടാ,ഞാന്‍ കല്‍ക്കി-പുതിയ പുള്ളിയാണ്.’എങ്ങനെ മലയാളത്തില്‍ ബ്ലൊഗാം’വായിച്ച് ബ്ലൊഗി..പക്ഷെ പോസ്റ്റ് ചെയ്തത് സ്വന്തം പേജില്‍ കാണാന്‍ കഴിയുന്നില്ല.ദയവായി എന്നെ സഹായിക്കുക...സ്നേഹത്തോടേ...കല്‍ക്കി

    December 28, 2007 10:38 PM  
  129. Blogger ചെക്കന്‍ said...

    hai pls help me i use OPEN OFFICE insted of MS office but now i cannot read malayalam properly ,i get malayalam but it is not a good language,so i installed Anjali old lipi &Rachana But my problam existing....i cannot read malayalam newspaper online editions there is no malayalam letters symbols only pos mail me how to solve it
    ck.manojkumar@gmail.com

    February 20, 2008 10:11 PM  
  130. Blogger Suvi Nadakuzhackal said...

    did u copy the fonts in to windows/fonts folder. Then go to view on firefox and change character encoding to unicode utf 8

    February 20, 2008 11:10 PM  
  131. Blogger ഹരീഷ് തൊടുപുഴ said...

    ചങാതി വളരെയെറെ നന്ദി ഉണ് കെട്ടൊ, പുതിയതായി വരുന്നവര്‍ക്കു വളരെ സഹായകരമാണു .... നന്ദി

    March 16, 2008 11:11 PM  
  132. Blogger Unknown said...

    വകാരി മാഷെ നന്ദി
    എനികും പുതിയ ബ്ലൊഗ്‌ ആയി.
    എന്ന്
    mohamedshaju.blogspot.com

    June 07, 2008 2:01 AM  
  133. Blogger Bindhu Unny said...

    വക്കാരിമഷ്ടാ
    വളരെ മെനക്കെട്ട് ഈ പോസ്റ്റ് എഴുതിയത് നല്ല ഉപകാരമായി. ഞാനും തുടങ്ങി ഒരു മലയാളം ബ്ലോഗ്. നന്ദി.

    June 08, 2008 9:57 PM  
  134. Blogger തോന്നലുകള്‍...? said...

    Vakkaarimashtaa....

    Ningal oru incident thanne...

    July 18, 2008 12:38 PM  
  135. Blogger ജിതേഷ്‌ | gthesh said...

    വക്കാരി മാഷേ
    ഒരുപാട്‌ നന്ദി

    July 26, 2008 12:31 PM  
  136. Blogger Vipin said...

    ഞാന്‍ മലയാളത്തില്‍ 3 പോസ്റ്റുകള്‍ പൊസ്റ്റിയിട്ടുണ്ട്. എന്റെ അക്കൌണ്ട് ബ്ളോഗ്ഗെരിലാണു. എകദെസം ഒരു മാസമായിക്കണുമ്. ഇതു വരെ തനി മലയാളം ബ്ളോഗ്സില്‍ വന്നിട്ടില്ല. വരാന്‍ ഞാന്‍ എന്തു ചെയ്യണം ?

    September 29, 2008 11:18 PM  
  137. Blogger Jayachandra Menon said...

    ഉള്ള ജോലിയും‌ കളഞ്ഞു പൊരേൽ കുത്രിക്കുമ്പൊ ഒരു ഭൂതോദയം. ബ്ലോഗണം! ഓ ബ്ലോഗി. ദൈവാധീനം കൊണ്ട് ഒരുത്തനും ആ വഴി തിരിഞ്ഞു നോക്കിയില്ല. അപ്പൊ തോന്നി, മലയാളത്തിൽ ബ്ലോഗണം! ഓ അതും ചെയ്തു. ഏതു ദരിദ്രവാസി എന്തു ചവറ് എഴുതിയാലും തനിമലയാളത്തിൽ കാണും എന്നു പറഞ്ഞുകേട്ടതുകൊണ്ട് അവിടേം പോയി നോക്കി. ങ്ങേ ഹേ. എന്നാൽ ഗൂഗിളിൽ പോയി സേർച്ച് ചെയ്യാം എന്നു വിചാരിച്ചു അതും നോക്കി. എവടെ!

    പക്ഷെ, ഒന്നു രണ്ടു പേർ എങ്ങിനെയോ അബദ്ധത്തിൽ, ഇവിടെ തപ്പിതടഞ്ഞു വീഴുകയും, കമണ്ടിട്ടു പൊവുകയും ചെയ്തിട്ടുമുണ്ട്! ഇതെന്തു കളി വക്കാരിമഷ്ടാ ?

    ഇങ്ങിനെ ഒരു മൂപ്പിത്സ് ബൂലോഗത്തിൽ അവതരിച്ചിട്ടുണ്ടെന്ന് പരസ്യം ചെയ്യാൻ ഒന്നും ഉദ്ദേശം ഇല്ലെങ്കിലും, തപ്പി നോക്കുന്നവർക്കു പോലും കിട്ടതെ വരരുതല്ലോ, അതിനു എന്തെങ്കിലും വഴി തോന്നുന്നുണ്ടോ വരിക്ക ചക്കേ? (വക്കാരിമഷ്ടാ എന്നെപ്പൊ കണ്ടാലും എനിക്കു ആദ്യം വായിൽ വരുന്നത് അങ്ങിനെ ആയി പോയി, വഴക്കില്ലല്ലൊ?)
    http://jayachandramenonsblog.blogspot.com
    ആണ് വിലാസം.

    October 13, 2008 4:13 PM  
  138. Blogger Jayachandra Menon said...

    നാട്ടിലെ പ്രമാണിമാരിൽ ഒരാളുടെ വീട്ടിലേക്ക് കയറി ചെല്ലുന്നു എന്നിരിക്കട്ടെ. ഗെയിറ്റിന്റെ ഓടാമ്പൽ ഒക്കെ കിടുക്കി, മുറ്റത്തു ചെന്ന് കോളിങ്ങ് ബെല്ല് രണ്ടു മൂന്നു തവണ അടിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലാ‍ എന്ന് വന്നാൽ? എന്നാൽ, അകത്ത് സംസാരവും ചിരിയും എല്ലാം കേൾക്കുന്നുമുണ്ട്. ഏതാണ്ട് ആ ഒരു അവസ്ത ആണ് ഇവിടേയും. വരണ്ടായിരുന്നു എന്നൊരു തോന്നൽ. അപ്പൊഴാണ് മുറ്റത്ത് അവിടവിടെ ആയി വേറേയും പത്തുമുപ്പതു പേർ ഇതേ പോലെ മാസങ്ങളായി നിൽ‌പ്പുണ്ടെന്നു കാണുന്നതും. ആരും വെറുതെ വലിഞ്ഞു കേറി വന്നതും അല്ല. ‘ആരേയും സഹായിക്കാൻ റെഡി, ഏവർക്കും സ്വാഗതം‘ എന്നൊക്കെ പുറത്ത് ബോർഡ് വെച്ചേക്കുന്നത് കണ്ടിട്ടു വന്നവർ തന്നെ എല്ലാവരും. അപ്പൊപിന്നെ ഇതെന്താണ്? (ഇടക്ക് ചിലരോട് കാര്യസ്തന്മാരോ മറ്റോ വന്ന് എന്തൊക്കെയോ പറയുന്നതും കണ്ടു)

    ഏതായാലും ഞാൻ സ്തലം കാലിയാക്കുകയാണ്. എഴുതന്നതെല്ലാം നാട്ടുകാരെല്ലാരേ കൊണ്ടും വായിപ്പിച്ചേ അടങ്ങൂ എന്നുള്ളവർക്കു മതിയല്ലൊ തനിമലയാളവും, ഗൂഗിളും മറ്റും.

    മാത്രമല്ലാ, പുതിയ ആളായതു കൊണ്ട്, ബൂലോകത്തിലേയും വിശേഷങ്ങളൊക്കെ അറിഞ്ഞു വരുന്നേ ഉള്ളൂ. വിമത ശബ്ദങ്ങളും, ഗ്രൂപ്പുകളും, ഗോഗ്വാ വിളികളും, തൻപ്രമാണിത്തങ്ങളും, ബേർളിത്തരങ്ങളും, ആവിഷ്കാര-സെൻസറിങ്ങ് വിവാദങ്ങളും......ഹോ, മറ്റെല്ലാ മേഖലയിലും ഉള്ളതൊക്കെ തന്നെ, ഇവിടേയും, അല്ലേ?

    കഴിഞ്ഞ ആഴ്ച കാഴ്ച വെച്ച വരിക്ക ചക്ക അവിടെ തന്നെ ഇരിക്കട്ടെ. പഴുപ്പിച്ചു തിന്നുകയോ, പശുവിന് വെട്ടി കൊടുക്കയോ, ജോലിക്കാർക്ക് കൊടുത്തുവിടുകയോ, ഒന്നും പറ്റിയില്ലെങ്കിൽ തെങ്ങിന്റെ ചോട്ടിൽ കുഴിച്ചിടുകയോ എന്താന്നു വെച്ചാൽ ആവാം. മേലാൽ ഈ പടി ചവിട്ടില്ല എന്നു കോൽ ഒടിച്ചിട്ടിട്ടൊന്നും അല്ലാ ഞാൻ പോകുന്നത്. നൂറായിരം കൂട്ടങ്ങൾക്കിടക്ക് ഇത്രേം ഒക്കെ ചെയ്തതിനു തന്നെ ഒരായിരം നന്ദി പറഞ്ഞുകൊണ്ടാണ്. എന്നാലും മുറ്റത്ത് ബാക്കി നിൽക്കുന്നവരോട് കുറച്ചു മര്യാദ കാണിച്ചാൽ ദോഷം വരില്ല.

    അപ്പൊ റ്റാറ്റ ബബൈ.

    October 18, 2008 3:26 PM  
  139. Blogger ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

    ithonnu nokkane, correct aaayi vaayikkaan kittunnundonnu.

    www.charudathan.blogspot.com

    November 14, 2008 12:51 PM  
  140. Blogger മണിലാല്‍ said...

    വാടാനപ്പല്ലിയില്‍ നിന്നും ഒരു ബ്ലോഗ് വിശേഷം കാണുന്നതില്‍ വാടാനപ്പള്ളിക്കാരന്‍ മാര്‍ജാരന്റെ സന്തോഷം.

    January 17, 2009 7:22 PM  
  141. Blogger മണിലാല്‍ said...

    വാടാനപ്പല്ലിയില്‍ നിന്നും ഒരു ബ്ലോഗ് വിശേഷം കാണുന്നതില്‍ വാടാനപ്പള്ളിക്കാരന്‍ മാര്‍ജാരന്റെ സന്തോഷം.

    January 17, 2009 7:22 PM  
  142. Blogger karimeen/കരിമീന്‍ said...

    നന്നായി മലയാളം ടൈപ്പു ചെയ്തു കൊണ്ടിരുന്നതാണു.ഇപ്പോള്‍ P+A= പ ക്കു പകരം P എന്നു വരുന്നു. blogil ezhuthumbol.

    April 29, 2009 7:14 PM  
  143. Blogger രാവണൻ said...

    നന്ദി.......
    വളരെ പ്രയോജനകരമായ ലേഖനം.......
    വളരെയധികം നന്ദി.........

    July 04, 2009 8:08 PM  
  144. Blogger Zaf86 said...

    thanks

    July 21, 2009 4:07 PM  
  145. Blogger Unknown said...

    ഇതു വിന്‍ഡൊസ് വിസ്റ്റ സപ്പോര്‍ട്ട് ചെയ്യോ ??

    September 17, 2009 5:11 PM  
  146. Blogger harshadmt said...

    ബ്ലോഗ്‌ തുടങ്ങിയാല്‍ മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാനുള്ള സൗകര്യം അതില്‍ തന്നെ ഉണ്ടല്ലോ?...പുതിയ പോസ്റ്റ്‌ എഴുതുമ്പോള്‍ മലയാളത്തിലെ 'ആ' ചിഹ്നം ആക്ടിവേറ്റ് ചെയ്ടാല്‍ പോരെ?..ഇത്രയും കഷ്ടപ്പാടും വിശദീകരണവും വേണോ?..എന്തായാലും ചെയ്തത് ഒരുനല്ല കാര്യം തന്നെ.....നല്ല മനസ്സിനെ സ്വാകതം ചെയ്യുന്നു...

    January 11, 2010 7:31 PM  
  147. Anonymous Anonymous said...

    മലയാളംസേര്‍ച്ച്.കോം

    ആകാശവാണി മലയാളം റേഡിയോ ന്യൂസ് ബുള്ളറ്റിന്‍
    സന്ദര്‍ശിക്കുക:
    മലയാളം സേര്‍ച്ച് എഞ്ചിന്‍

    February 13, 2010 3:47 PM  
  148. Blogger Anand said...

    ചങ്ങാതിയുടെ അഭ്യര്‍ത്ഥന !
    നിങ്ങളുടെ ബ്ലോഗ്‌ ഞാന്‍ വായിച്ചു. നന്നായിട്ടുണ്ട്,. ദയവായി നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ മലയാളത്തിലെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അയ ചങ്ങാതിയില്‍ ഒരു പ്രൊഫൈല്‍ തുടങ്ങുവാനും നിങ്ങളുടെ ബ്ലോഗുകള്‍ അതിലും എഴുതുവാനോ സമയമില്ലെങ്കില്‍ ഒന്ന് കോപ്പി & പേസ്റ്റ് എങ്കിലും ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്ന്
    ആനന്ദ്‌, (ചങ്ങാതി . ഇന്‍ വെബ്സൈറ്റ് ന്റെ നിര്‍മാതാവ് )
    കോഴിക്കോട് , 9496809256
    ഇമെയില്‍: anandnambissan2@gmail.com
    website: http://www.changathi.in

    I read your blogs & i like it..I am kindly request to you for create a profile on CHANGATHI.IN First social network in Malayalam & copy your blogs or create new one in changathi.

    Changathi.in - Administrator
    website: http://www.changathi.in

    July 18, 2010 4:10 PM  
  149. Anonymous Anonymous said...

    http://veekshanamnews.blogspot.com/

    December 17, 2010 4:11 AM  
  150. Anonymous Anonymous said...

    Thank you very for posting such a wonderful post. It was really helpful. I also created a blog and did all the settings. Now im able to write in malayalam. im using varamozhi.But what i want to know is, when i try to post a comment in someone else's blog, im seeing some squares and all. why is it so? How can i post a comment?

    January 04, 2011 7:43 PM  
  151. Anonymous Anonymous said...

    ഇത് വര്‍ക്കിംഗ്‌ ആണ്

    December 18, 2011 2:07 PM  
  152. Anonymous anila said...

    ബ്ലോഗാനുള്ള മാര്‍ഗങ്ങള്‍ വിവരിച്ചു തന്ന താങ്കള്‍ക്കു ഒരായിരം നന്ദി.

    November 04, 2012 5:16 PM  
  153. Blogger PSC HUNT said...

    സിസ്റ്റത്തിൽ മലയാളം ഫോണ്ട് ഇൻസ്റ്റോൾ ചെയ്യാതെ തന്നെ മലയാളം വായിക്കാൻ കഴിയുന്ന വിധത്തിൽ 'ബ്ലോഗുകൾ ' സെറ്റുചെയ്യുന്നത് എങ്ങിനെയാണ്‌ . അറിയാവുന്നവർ സഹായിക്കുക .മാതൃഭൂമി വെബ്സൈറ്റ് ഉദാഹരണം

    September 20, 2013 3:05 PM  
  154. Anonymous Anonymous said...

    paranjathellam manasilai.but oru doubt undu.eath subjectine kurichanu blogil kodukendath

    October 09, 2013 11:44 PM  
  155. Blogger Unknown said...

    http://qabox.in/43/വെബ്‌-സൈറ്റിൽ-മലയാളം-എങ്ങനെ-ടൈപ്പ്ചെയ്യും

    September 26, 2014 2:12 AM  
  156. Blogger എന്റെ കേരളം said...

    കൊള്ളാം

    November 22, 2016 3:28 AM  
  157. Blogger എന്റെ കേരളം said...

    കൊള്ളാം

    November 22, 2016 3:28 AM  
  158. Blogger earnestineudell said...

    Golden Nugget - Mapyro
    Find 남원 출장샵 Golden Nugget, Nevada, United States, ratings, 광주광역 출장샵 reviews, photos, prices, 여주 출장마사지 location information, 강릉 출장마사지 Golden Nugget in 경상남도 출장안마 Las Vegas, NV.

    March 04, 2022 11:47 AM  

Post a Comment

<< Home